പുളിക്കൽകവല ∙ മുകളിൽ ചെല്ലി ശല്യം, താഴെ കാട്ടുപന്നി ശല്യം. കഴിഞ്ഞ വർഷം വ്യാപകമായ തോതിൽ തെങ്ങിൻ തൈകളിൽ ചെല്ലി ശല്യം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. ഇവയെ തുരത്തുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം തെങ്ങിനു നേരെ ഉണ്ടായിരിക്കുന്നത്. വലിയ തൈകൾ മാത്രമാണ് കാട്ടുപന്നി നശിപ്പിക്കാതിരുന്നത്. ഉദയപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുളിക്കൽകവല ∙ മുകളിൽ ചെല്ലി ശല്യം, താഴെ കാട്ടുപന്നി ശല്യം. കഴിഞ്ഞ വർഷം വ്യാപകമായ തോതിൽ തെങ്ങിൻ തൈകളിൽ ചെല്ലി ശല്യം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു.  ഇവയെ തുരത്തുന്നതിനിടെയാണ്  കാട്ടുപന്നിയുടെ ആക്രമണം തെങ്ങിനു നേരെ ഉണ്ടായിരിക്കുന്നത്. വലിയ തൈകൾ മാത്രമാണ് കാട്ടുപന്നി നശിപ്പിക്കാതിരുന്നത്. ഉദയപുരം ഭാഗത്താണു മാസങ്ങളായി പന്നി ശല്യം തുടരുന്നത്. കഴിഞ്ഞ ദിവസം റിട്ട. കൃഷി അസി. ഡയറക്ടർ കോര തോമസിന്റെ ചിറയിൽ ഫാമിലെ 30 തൈ തെങ്ങുകൾ പന്നി കുത്തി മറിച്ചത്. ഒരു വർഷം പ്രായമായ ഹൈബ്രിഡ് തൈകളാണ് നശിച്ചത്. ഇവ കുത്തിമറിച്ചു കാമ്പ് കുത്തി തിന്നുകയാണ് ചെയ്തിരിക്കുന്നത്. 

200ൽ പരം പഴവർഗങ്ങളും ചെറുകുളങ്ങളും ഉള്ള ഫാമിൽ മണ്ണിന്റെ നനവാണു കാട്ടുപന്നിയുടെ ആക്രമണം കൂടുതലാകാൻ കാരണമെന്ന് കരുതുന്നതായി കോര തോമസ് പറഞ്ഞു. പ്ലാസ്റ്റിക് പ്രയോഗം നടത്തി വീണ്ടും തെങ്ങു കൃഷി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കാട് പിടിച്ചു കിടക്കുന്ന തോട്ടങ്ങളിലെ കാട് വെട്ടി തെളിച്ചു കാട്ടുപന്നി ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പുളിക്കൽകവല, കോത്തല ഭാഗങ്ങളിൽ ഒട്ടേറെ കർഷകരുടെ തെങ്ങ്, ചേന,കപ്പ തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്. ഇവയെ തുരത്താനായി ജനജാഗ്രത സമിതികൾ ചേർന്നുള്ള തുടർ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറാകുന്നുമില്ല. വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.