ഇലവീഴാപ്പൂഞ്ചിറ ∙ ഇലവീഴാപ്പൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. നവീകരണം പൂർത്തിയാകുന്ന ഇലവീഴാപ്പൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂർത്തീകരിക്കുന്നത്. 11 കോടി 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലവീഴാപ്പൂഞ്ചിറ ∙ ഇലവീഴാപ്പൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ.  നവീകരണം പൂർത്തിയാകുന്ന ഇലവീഴാപ്പൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂർത്തീകരിക്കുന്നത്.11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 12 വർഷത്തിലേറെയായി തകർന്നു കിടക്കുകയായിരുന്നു ഈ റോഡ്. യാത്രയിൽ വാഹനത്തിന്റെ ടയർ കീറി പോകുന്നതുൾ‌പ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. ‌രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഉൾപ്പെടെ ആളുകൾ ഏറെ കഷ്ടപ്പെട്ടു.

 മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ ടി.എം തോമസ് ഐസക്ക്, ജി സുധാകരൻ എന്നിവരെ കണ്ട് റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്താണ് തുക അനുവദിച്ചത്.

ADVERTISEMENT

‌ബിഷപ് റവ വി.എസ് ഫ്രാൻസിസ് റോഡ് നിർമാണത്തിനായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരും റോഡിന്റെ നവീകരണത്തിനായി എംഎൽഎയ്ക്കു നിവേദനങ്ങൾ നൽകിയിരുന്നു. ഇലവീഴാപ്പൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബെഞ്ചമിൻ, തോമസ് വടക്കേൽ, ബിജു സോമൻ, പ്രസന്ന സോമൻ, മറിയാമ്മ ഫെർണാണ്ടസ്, ജോയി സ്കറിയ, ജോബി അഗസ്റ്റിൻ, സുനിൽ ഐസക്, അനൂപ് കെ കുമാർ, വിനോദ് വേരനാനി, ബിജു ജോസഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.