കോട്ടയം ∙ മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ ഇതിഹാസ താരത്തിനൊപ്പമായിരുന്നു തിടനാടുകാരൻ ജോയൽ റോണിക്കു സ്ഥാനം. ചരിത്രമായി മാറിയ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുന്നോടിയായി ടോസ് ഇടാനാണു ജോയൽ മത്സരം നടക്കുന്ന റോഡ് ലേവർ അരീനയിൽ കോർട്ടിലേക്ക് ഇറങ്ങിയത്. സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ ഇതിഹാസ താരത്തിനൊപ്പമായിരുന്നു തിടനാടുകാരൻ ജോയൽ റോണിക്കു സ്ഥാനം. ചരിത്രമായി മാറിയ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുന്നോടിയായി ടോസ് ഇടാനാണു ജോയൽ മത്സരം നടക്കുന്ന റോഡ് ലേവർ അരീനയിൽ കോർട്ടിലേക്ക് ഇറങ്ങിയത്. സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിന്റെ ഗ്രാൻഡ്സ്ലാം റെക്കോർഡ് നേട്ടത്തോടെ ചരിത്രപുസ്തകങ്ങളിലേക്കു കയറിയ മത്സരം അങ്ങനെ പതിനൊന്നുകാരൻ ജോയലിനും സ്വന്തം.

തിടനാട് പേഴുംകാട്ടിൽ റോണി ജോർജിന്റെയും എറണാകുളം ഇടപ്പള്ളി ചിറയ്ക്കൽ മണവാളൻവീട്ടിൽ സ്മിത റോണിയുടെയും മകനായ ജോയലിനു ടെന്നിസ് കോർട്ടിലെ പ്രകടനം വഴിയാണു ഞായറാഴ്ച നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ടോസ് എടുക്കാനുള്ള അവസരം കിട്ടിയത്. അണ്ടർ–11 വിഭാഗത്തിൽ ഓസ്ട്രേലിയൻ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതാണു ടോസ് ഇടാനുള്ള അവസരം ലഭിക്കാൻ കാരണം.റാഫേൽ നദാലിനും റഷ്യൻ താരം മെദ്‌വദേവിനും ഒപ്പം റോഡ് ലേവർ അരീനയിൽ ടോസിനു വേണ്ടി എത്തിയ ജോയലിനെ ഇരുതാരങ്ങളും കൈപിടിച്ച് അനുമോദിച്ചു. ഒരുമിച്ചുനിന്നു ഫോട്ടോ എടുത്തു.

ADVERTISEMENT

ലോകത്തിലെ മികച്ച കായികതാരങ്ങൾക്കൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്നു ജോയൽ പറഞ്ഞു. എന്നും ഓർമിക്കപ്പെടുന്ന ഫൈനൽ കാണാനും അതിന്റെ ഭാഗമാകാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഈ മിടുക്കൻ.പ്രസ്റ്റൻ സേക്രഡ്ഹാർട്ട് സ്കൂളിൽ ആറാം ക്ലാസ് പൂർത്തിയാക്കിയ ജോയൽ ഇന്ന് എപ്പിങ്ങിലെ സെന്റ് മോണിക്കാസ് കോളജിൽ ഏഴാം ക്ലാസിൽ ചേരുകയാണ്. മിൽപാർക്ക് ടെന്നിസ് ക്ലബ്ബിന്റെ ഭാഗമാണു ജോയൽ. 2006 മുതൽ ഓസ്ട്രേലിയയിലാണു ജോയലിന്റെ മാതാപിതാക്കൾ.