ചങ്ങനാശേരി ∙ ‘പത്തിലഞ്ഞിയുടെ’ രഹസ്യം തേടുകയാണ് കെഎസ്ആർടിസി യാത്രക്കാരും ജീവനക്കാരും. കെഎസ്ആർടിസി ഫെയർസ്റ്റേജ് പുതുക്കിയപ്പോഴാണ് അധികം കേട്ടുകേൾവി ഇല്ലാത്ത ‘പത്തിലഞ്ഞി’ എന്ന സ്ഥലനാമം ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയിൽ കടന്നു കൂടിയിരിക്കുന്നത്. ടിക്കറ്റിൽ രേഖപ്പെടുത്തി ‘പത്തിലഞ്ഞി’ ഏതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ‘പത്തിലഞ്ഞിയുടെ’ രഹസ്യം തേടുകയാണ് കെഎസ്ആർടിസി യാത്രക്കാരും ജീവനക്കാരും. കെഎസ്ആർടിസി ഫെയർസ്റ്റേജ് പുതുക്കിയപ്പോഴാണ് അധികം കേട്ടുകേൾവി ഇല്ലാത്ത ‘പത്തിലഞ്ഞി’ എന്ന സ്ഥലനാമം ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയിൽ കടന്നു കൂടിയിരിക്കുന്നത്. ടിക്കറ്റിൽ രേഖപ്പെടുത്തി ‘പത്തിലഞ്ഞി’ ഏതെന്ന് യാത്രക്കാർ ചോദിച്ചു തുടങ്ങിയതോടെ ജീവനക്കാർക്കും കൺഫ്യൂഷൻ.

ഒടുവിൽ തുരുത്തി സിഎസ്ഐ പള്ളി സ്റ്റോപ്പാണ് ടിക്കറ്റിലെ ‘പത്തിലഞ്ഞി’ എന്ന് സംശയനിവാരണം വരുത്തിയതോടെ ഇതിന്റെ കാരണം അറിയണമെന്നായി മറ്റു ചിലർ. സംസ്ഥാനത്തുടനീളം ഫെയർ സ്റ്റേജുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും സാങ്കേതികമായ പിഴവ് സംഭവിച്ചതാകാം കാരണമെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചെങ്കിലും പത്തിലഞ്ഞിയുടെ കൗതുകം സ്ഥിരം യാത്രക്കാർക്കിടയിൽ ഇപ്പോഴും സംസാരമുണ്ട്.

ADVERTISEMENT

അതേസമയം ‘പത്തിലഞ്ഞി’ ചർച്ചയായെങ്കിലും ഈ ഫെയർ സ്റ്റേജ് അനുവദിച്ചതോടെ ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. മുൻപ് ചങ്ങനാശേരിയിൽ നിന്ന് ബസിൽ കയറി ചിങ്ങവനത്തിന് മുൻപ് ഏത് സ്റ്റോപ്പിൽ ഇറങ്ങണമെങ്കിലും ചിങ്ങവനത്തേക്കുള്ള നിരക്ക് നൽകണമായിരുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന യാത്രക്കാർക്ക് ചങ്ങനാശേരിയിൽ നിന്നുള്ള നിരക്ക് നൽകേണ്ടതായും വന്നിരുന്നു. എന്നാൽ ‘പത്തിലഞ്ഞിയുടെ’ വരവോടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ആയിട്ടുണ്ടെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.