ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും വലയ്ക്കാതെ മഴ. ആറുകളിലെ ജലനിരപ്പ് ജാഗ്രത പരിധിയിലും താഴെ. കിഴക്കൻ മേഖലയിൽ ഇന്നലെ കാര്യമായ മഴ പെയ്തില്ല. ആറുകളിൽ വെള്ളപ്പൊക്ക ഭീതിയില്ല. അയ്മനം, തിരുവാർപ്പ്, കുമരകം പാടശേഖരങ്ങളോടു ചേർന്ന സ്ഥലങ്ങളിൽ വെള്ളം ഉയർന്നു നിൽക്കുകയാണ്. റോഡുകളിലും വീടുകളുടെ മുറ്റത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും വലയ്ക്കാതെ മഴ. ആറുകളിലെ ജലനിരപ്പ് ജാഗ്രത പരിധിയിലും താഴെ. കിഴക്കൻ മേഖലയിൽ ഇന്നലെ കാര്യമായ മഴ പെയ്തില്ല. ആറുകളിൽ വെള്ളപ്പൊക്ക ഭീതിയില്ല. അയ്മനം, തിരുവാർപ്പ്, കുമരകം പാടശേഖരങ്ങളോടു ചേർന്ന സ്ഥലങ്ങളിൽ വെള്ളം ഉയർന്നു നിൽക്കുകയാണ്. റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളമുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വെള്ളം താഴുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പടി‍ഞ്ഞാറൻ മേഖലയിൽ ഒഴുകി നീങ്ങുന്നതിനുള്ള താമസം കാരണമാണു വെള്ളം താഴാൻ സമയമെടുക്കുന്നത്.

അയർക്കുന്നം കൊങ്ങാണ്ടൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മരങ്ങൾ കടപുഴകി ദേവസ്വം ഓഫിസിനു മുകളിലേക്കു വീണ നിലയിൽ.

കൊങ്ങാണ്ടൂർ ക്ഷേത്രത്തിലെ ആലും മാവും കടപുഴകി വീണു

ADVERTISEMENT

മഴയിൽ കൊങ്ങാണ്ടൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ആലും മാവും കടപുഴകി വീണു. ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസിനു നാശനഷ്‌ടമുണ്ടായി. ഇന്നലെ പുലർച്ചെയാണ് സംഭവം.ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്ന വൃക്ഷങ്ങളാണ് കടപുഴകിയത്. വൈദ്യുതക്കമ്പികളും പൊട്ടിവീണു.മതിലിനും നാശമുണ്ടായി. തോമസ് ചാഴികാടൻ എംപി ക്ഷേത്രം സന്ദർശിച്ചു.

ഇന്നലത്തെ മഴക്കണക്ക് (മില്ലി മീറ്ററിൽ)

ADVERTISEMENT

കോട്ടയം 36.6
കോഴ 16.0
പാമ്പാടി 23.0
ഈരാറ്റുപേട്ട 42.0
തീക്കോയി 27.0
മുണ്ടക്കയം 13.0
കാഞ്ഞിരപ്പള്ളി 28.4

ആറുകളിലെ ജലനിരപ്പ് (മീറ്ററിൽ)

ADVERTISEMENT

മീനച്ചിലാർ
സ്ഥലം, ജലനിരപ്പ്, ജാഗ്രതാ ലെവൽ, അപായ ലെവൽ ക്രമത്തിൽ
തീക്കോയി 99.73 101.53 102.53 (വെള്ളം അൽപം ഉയർന്നു)
ചേരിപ്പാട് 10.15 11.58 11.935 (താഴുന്നു)
പാലാ 7.7.05 11.385 12.385 (താഴുന്നു)
പേരൂർ 2.65 3.8 4.8 ‌(താഴുന്നു)

മണിമലയാർ
മുണ്ടക്കയം 55.545 58.895 59.895 (താഴുന്നു)
മണിമല 16.563 21.733 22.733 (താഴുന്നു)