വെളിയന്നൂർ ∙അധികാര വികേന്ദ്രീകരണം, പ്രാദേശിക ഭരണനിർവഹണം എന്നിവയുടെ പാഠങ്ങൾ പഠിച്ച് റാങ്ക് ജേതാവായിരിക്കുകയാണ് വെളിയന്നൂർ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജിമ്മി ജയിംസ്. ശ്രീനാരായണ ഓപ്പൺ സർവകലാശാല, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയന്നൂർ ∙അധികാര വികേന്ദ്രീകരണം, പ്രാദേശിക ഭരണനിർവഹണം എന്നിവയുടെ പാഠങ്ങൾ പഠിച്ച് റാങ്ക് ജേതാവായിരിക്കുകയാണ് വെളിയന്നൂർ പഞ്ചായത്ത്  സ്ഥിര സമിതി അധ്യക്ഷൻ ജിമ്മി ജയിംസ്.ശ്രീനാരായണ ഓപ്പൺ സർവകലാശാല, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ടെക്നോളജി എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു വേണ്ടി നടത്തിയ ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും’ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലാണ് ജിമ്മി  രണ്ടാം റാങ്ക് നേടിയത്.

കണ്ണൂർ അഴീക്കോട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കെ.കെ.മിനി രണ്ടാം റാങ്ക് പങ്കിട്ടു. ഒന്നാം റാങ്ക് ആലപ്പുഴ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷിക്കാണ്.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലമാണു കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. രണ്ടായിരത്തിലധികം തദ്ദേശസ്ഥാപന അംഗങ്ങൾ പരീക്ഷയെഴുതി.1,700 പേർ വിജയിച്ചു.

ADVERTISEMENT

കിലയിലെ വിദഗ്ധരും ഓപ്പൺ സർവകലാശാല അക്കാദമിക് കൗൺസിലർമാരും ഉൾപ്പെടെ മുന്നൂറിലധികം അധ്യാപകരാണ് ക്ലാസ് നയിച്ചത്. പഠിതാക്കൾക്കു ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓൺലൈൻ പോർട്ടൽ തയാറാക്കിയിരുന്നു. 31, ജൂൺ ഒന്ന് തീയതികളിൽ കൊല്ലത്തെ ചടങ്ങിൽ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ഇംഗ്ലിഷ് വിഭാഗം അധ്യാപകനാണ് ജിമ്മി ജയിംസ്. 

സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രാദേശിക ഭരണം സംബന്ധിച്ചു വ്യക്തമായ അറിവും അനുഭവവും നൽകിയെന്നു ജിമ്മി പറയുന്നു.  ഇതു ഭരണനിർവഹണത്തിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ സഹായിക്കും. പുതുവേലി വെള്ളാന്തടത്തിൽ കുടുംബാംഗമാണ്. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥ രശ്മിയാണ് ഭാര്യ. മക്കൾ: ആരാധന, അലംകൃത.