ഞീഴൂർ ∙ 29 ലക്ഷം രൂപ മുടക്കി നവീകരിച്ച പഞ്ചായത്തിന്റെ പൊതു ശ്മശാനം അടച്ചു പൂട്ടികിടക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കാൻ സമീപ പഞ്ചായത്തുകളുടെ കനിവു തേടി പഞ്ചായത്ത് അധികൃതരും ബന്ധുക്കളും. ഞീഴൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒൻപതാം വാർഡിലെ കാട്ടാമ്പാക്ക് പൊതു ശ്മശാനമാണ് മാസങ്ങളായി അടച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞീഴൂർ ∙ 29 ലക്ഷം രൂപ മുടക്കി നവീകരിച്ച പഞ്ചായത്തിന്റെ പൊതു ശ്മശാനം അടച്ചു പൂട്ടികിടക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കാൻ സമീപ പഞ്ചായത്തുകളുടെ കനിവു തേടി പഞ്ചായത്ത് അധികൃതരും ബന്ധുക്കളും. ഞീഴൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒൻപതാം വാർഡിലെ കാട്ടാമ്പാക്ക് പൊതു ശ്മശാനമാണ് മാസങ്ങളായി അടച്ചു പൂട്ടികിടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് 29 ലക്ഷം രൂപ മുടക്കി ശ്മശാനത്തിൽ മൃതദേഹ സംസ്കരണത്തിന് വോൾട്ട് സംവിധാനവും അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യമായി കെട്ടിടവും തറയിൽ ടൈൽ പതിപ്പിക്കലും ഒക്കെ നടത്തി ശ്മശാനം നവീകരിച്ചിരുന്നു.

പൊതു ശ്മശാനം അടച്ചു പൂട്ടിക്കിടക്കുന്നു.

എന്നാൽ മൃതദേഹം സംസ്കരിക്കുന്ന വോൾട്ട് സംവിധാനത്തിനെതിരെ അയൽവാസി കലക്ടർക്ക് പരാതി നൽകിയതോടെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ആരോഗ്യ വകുപ്പ് നിർത്തി വയ്ക്കൽ നോട്ടിസ് നൽകി. നടപടിക്രമം പാലിക്കാതെയും മൃതദേഹ സംസ്കരണത്തിന് വിവിധ വകുപ്പുകളുടെ അനുമതി വാങ്ങാതെയുമാണ് പഞ്ചായത്ത് ശ്മശാനത്തിൽ വോൾട്ട് സംവിധാനം സ്ഥാപിച്ചതെന്നും ഇത് തടയണം എന്നുമായിരുന്നു പരാതി. കോവിഡ് കാലത്ത് രണ്ട് മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

നോട്ടിസ് ലഭിച്ചതോടെ 50 സെന്റ് വരുന്ന ശ്മശാന ഭൂമിയിൽ മൃതദേഹം സംസ്കരണത്തിന് കഴിയാതായി. തുടർന്ന് ശ്മശാനം അടച്ചു പൂട്ടി. ഇപ്പോൾ കുറവിലങ്ങാട് പഞ്ചായത്തിന്റെ ശ്മശാനത്തിലാണ് ഞീഴൂരിൽ സ്വന്തമായി ഭൂമിയില്ലാത്തവരും സൗകര്യം ഇല്ലാത്തവരും ചില സമുദായ വിശാസികളും സംസ്കാരം നടത്തുന്നത്.

ഇത് വലിയ ബുദ്ധിമുട്ടും പണച്ചെലവുമാണ് . ഞീഴൂർ പഞ്ചായത്തിന് സ്വന്തമായുള്ള ശ്മശാനം നല്ല രീതിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. പഞ്ചായത്ത് ഇവിടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശ്മശാനം തുറന്നു നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്.

ADVERTISEMENT

നടപടി സ്വീകരിക്കണം

ഞീഴൂർ പഞ്ചായത്ത് പൊതു ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. പാവപ്പെട്ടവരും സ്വന്തമായി ഭൂമി ഇല്ലാത്തവരും വർഷങ്ങളായി ഉപയോഗിച്ചിരുന്നത് പഞ്ചായത്ത് ശ്മശാനമായിരുന്നു. ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് ബോബൻ മഞ്ഞളാമല അധ്യക്ഷത വഹിച്ചു. ജയിംസ് തത്തംകുളം, പോൾ മറ്റം, ജോണിച്ചൻ പൂമരം, ജോയി കുഴിവേലി, കെ.വി. മാത്യു, ടോമി കൊട്ടുകാപ്പിള്ളി, സനോജ് അനാംകുഴി, അനീഷ് മലയാറ്റിൽ ലാൽ താഴത്തുമംഗലത്തു കരോട്ട്, ജോസഫ് പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

പെർമിറ്റും അനുമതിയും ഉടൻ ലഭിക്കും
പഞ്ചായത്ത് ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായുള്ള അനുമതിക്കായി കലക്ടറെയും , ജില്ലാ മെഡിക്കൽ ഓഫിസറെയും കണ്ട് ചർച്ച നടത്തിയിരുന്നു. വോൾട്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസും പെർമിറ്റും അനുമതിയും ഉടൻ ലഭിക്കും. പരാതികൾ പരിഹരിക്കുന്നതിനായി ചർച്ചകൾ നടത്തി. അയൽവാസികളുടെ പരാതിക്ക് പരിഹാരം കാണും. ഉടൻ തന്നെ ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ
പി.ആർ. സുഷമപഞ്ചായത്ത് പ്രസിഡന്റ്, ഞീഴൂർ പഞ്ചായത്ത്