കുറുപ്പന്തറ ∙ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ബന്ധു വീടുകളിലും കടത്തിണ്ണകളിലും കഴിഞ്ഞിരുന്ന ആദിവാസി ഊരു മൂപ്പത്തിക്കും കുടുംബത്തിനും വിദേശ മലയാളിയുടെ കാരുണ്യത്തിൽ സ്വന്തമായി വീടായി. ഇനി ഊരു കൂട്ടം സ്വന്തം വീട്ടിൽ . മാഞ്ഞൂർ പഞ്ചായത്തിലെ മലവേട സമുദായക്കാരിയായ ഊരു മൂപ്പത്തി ഉഷ തമ്പിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പന്തറ ∙ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ബന്ധു വീടുകളിലും കടത്തിണ്ണകളിലും കഴിഞ്ഞിരുന്ന ആദിവാസി ഊരു മൂപ്പത്തിക്കും കുടുംബത്തിനും വിദേശ മലയാളിയുടെ കാരുണ്യത്തിൽ സ്വന്തമായി വീടായി. ഇനി ഊരു കൂട്ടം സ്വന്തം വീട്ടിൽ . മാഞ്ഞൂർ പഞ്ചായത്തിലെ മലവേട സമുദായക്കാരിയായ ഊരു മൂപ്പത്തി ഉഷ തമ്പിക്കും കുടുംബത്തിനുമാണ് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായത്. മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാലാ ചിറയിൽ പാടത്ത് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കുറുപ്പന്തറ സ്വദേശിയും ഓസ്ട്രേലിയയിൽ താമസക്കാരനുമായ വലിയവീട്ടിൽ ജേക്കബ് വീട് നിര‍മിച്ചു നൽകിയത്.

10 ലക്ഷത്തോളം രൂപ ചെലവിട്ട് 550 ചതുരശ്ര അടി വരുന്ന കോൺക്രീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പു മുറികളും ശുചിമുറികളും അടുക്കളയും ഹാളും തിണ്ണയും അടങ്ങുന്നതാണ് വീട്.  ആദിവാസി മലവേട സമുദായത്തിലെ 24 കുടുംബങ്ങളാണ് മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നത്. സ്വന്തമായി സ്ഥലവും വീടും ഇല്ലാതിരുന്നനാൽ ഊരു മൂപ്പത്തി കൂടിയായ ഉഷ തമ്പിയും ഭർത്താവ് തമ്പിയും 3 മക്കളും ബന്ധു വീടുകളിലും മറ്റുമാണ് കഴിഞ്ഞിരുന്നത്.

ADVERTISEMENT

ചൂല്, പായ, കൊട്ട എന്നിവ നിർമിക്കുകയും പച്ച മരുന്നുകൾ ശേഖരിച്ചു വിൽക്കുകയുമാണ് ഈ സമുദായത്തിന്റെ വരുമാന മാർഗം. ഭർത്താവ് തമ്പിക്കു തെങ്ങു കയറ്റമുണ്ട്. ഈ കുടുംബത്തിന്റെ സ്ഥിതി പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ ജേക്കബ് വലിയ വീട്ടിലിന്റെ ശ്രദ്ധയിൽ പെടുത്തിയതോടയാണ്  വീട് നിർമാണത്തിന് വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം വീടിന്റെ നിർമാണം പൂർത്തിയായി . വീടിന്റെ താക്കോൽ ജേക്കബ് വലിയ വീട്ടിലിന്റെ സുഹൃത്ത് ചിറയിൽ പീറ്റർ ഉഷ തമ്പിക്കും കുടുംബത്തിനും കൈമാറി.