കോട്ടയം ∙ അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇതിനു പിന്നിൽ ആർഎസ്എസാണെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി.ജോസഫ്. കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തതിനെത്തുടർന്നു കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അഗ്നിപഥ് പദ്ധതി  രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇതിനു പിന്നിൽ ആർഎസ്എസാണെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി.ജോസഫ്. കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തതിനെത്തുടർന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനെത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് ഏകപക്ഷീയമായാണു നിയമം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം ഈസ്റ്റ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. 

കെപിസിസി എക്സിക്യൂട്ടീവ് അംഗം പി.ആർ.സോന, ഡിസിസി ഭാരവാഹികളായ മോഹൻ കെ.നായർ, ബോബി ഏലിയാസ്, ബ്ലോക്ക് പ്രസിഡന്റ് ടി.സി.റോയ്, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡന്റുമാരായ സാബു മാത്യു, ജോൺ ചാണ്ടി, എസ്.ഗോപൻ, തങ്കച്ചൻ വേഴക്കാട്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിസി ബോബി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി, കൗൺസിലർമാരായ ജൂലിയസ് ചാക്കോ, ജയചന്ദ്രൻ, ജാൻസി ജേക്കബ്, ജയകൃഷ്ണൻ, ലിസി മണിമല, മോളിക്കുട്ടി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ചങ്ങനാശേരിയിൽ കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, ഏറ്റുമാനൂരിൽ കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ്, കടുത്തുരുത്തിയിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി, വൈക്കത്ത് ജോസഫ് വാഴയ്ക്കൻ, പാലായിൽ ഡിസിസി വൈസ് പ്രസിഡന്റ് കെ.സി.നായർ, കാഞ്ഞിരപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലീം, പൂഞ്ഞാറിൽ കെപിസിസി അംഗം തോമസ് കല്ലാടൻ, പുതുപ്പള്ളിയിൽ ജോഷ് ഫിലിപ് എന്നിവർ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് സത്യഗ്രഹം നാളെ

ADVERTISEMENT

സമരത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പൊലീസ് സ്വീകരിച്ച ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് നാളെ മൂന്നിനു കോട്ടയം ഗാന്ധി സ്ക്വയറിൽ യുഡിഎഫ് ജനപ്രതിനിധികളും പ്രവർത്തകരും സത്യഗ്രഹം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.ജില്ലാ ജയിലിൽ എത്തി അദ്ദേഹം റിമാൻഡിലായ യുഡിഎഫ് നേതാക്കളെ സന്ദർശിച്ചു. പരുക്കേറ്റ കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് എന്നിവരുമായും സംസാരിച്ചു. 

കെപിസിസി രാഷ്ടീയ കാര്യ സമിതിയംഗം കെ.സി. ജോസഫ്, ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, മുൻ ഡിസിസി പ്രസിഡന്റുമാരായ ടോമി കല്ലാനി, ജോഷി ഫിലിപ്, കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ്, കെപിസിസി അംഗം ഫിൽസൺ മാത്യൂസ്, മോഹൻ കെ.നായർ, ജി .ഗോപകുമാർ, യൂജിൻ തോമസ്, സിബി ചേനപ്പാടി എന്നിവർ പങ്കെടുത്തു.പൊലീസ് നടപടിയിലുള്ള പ്രതിഷേധം ജില്ലാ പൊലീസ് മേധാവിയെ കണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 

ADVERTISEMENT