കോട്ടയം ∙ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തു രണ്ടു നീതിയാണു നടപ്പാക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചുതകർക്കുന്നതു പൊലീസ് നോക്കിനിന്നു. സിപിഎമ്മിന്റെ ഗുണ്ടായിസം പൊലീസ് കണ്ടില്ലെന്നു നടിക്കുന്നു– അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തു രണ്ടു നീതിയാണു നടപ്പാക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചുതകർക്കുന്നതു പൊലീസ് നോക്കിനിന്നു. സിപിഎമ്മിന്റെ ഗുണ്ടായിസം പൊലീസ് കണ്ടില്ലെന്നു നടിക്കുന്നു– അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം– പൊലീസ് അതിക്രമത്തിനെതിരെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം കലക്ടറേറ്റ് മാർച്ചിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, യുഡിഎഫ് നേതാക്കളായ വി.പി.സജീന്ദ്രൻ, ജോയി ഏബ്രഹാം, പി.എ.സലിം, ഇ.ജെ.ആഗസ്തി, ജോഷി ഫിലിപ്, ബിൻസി സെബാസ്റ്റ്യൻ, സലിം പി.മാത്യു, പി.എം. സലിം, ടി.സി.അരുൺ, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ് ജോസഫ്, ചാണ്ടി ഉമ്മൻ, വി.ജെ.ലാലി, ഫിൽസൺ മാത്യൂസ്, ജി.ഗോപകുമാർ, പ്രിൻസ് ലൂക്കോസ്, ചിന്റു കുര്യൻ ജോയി, അജിത്ത് മുതിരമല തുടങ്ങിയവർ പ്രസംഗിച്ചു.