കടുത്തുരുത്തി ∙ തളിയിൽ മഹാദേവ ക്ഷേത്രത്തിലെ സ്വർണ ധ്വജ പ്രതിഷ്ഠാ ഉത്സവത്തിനു മുന്നോടിയായുള്ള ദ്രവ്യകലശവും നവീകരണ ക്രിയകളും തുടങ്ങി. 9നു രാവിലെ 9.50 നും 11നു മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് സ്വർണക്കൊടിമര പ്രതിഷ്ഠ നടക്കുന്നത്. 4നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ തളിയിൽ മഹാദേവ ക്ഷേത്രത്തിലെ സ്വർണ ധ്വജ പ്രതിഷ്ഠാ ഉത്സവത്തിനു മുന്നോടിയായുള്ള ദ്രവ്യകലശവും നവീകരണ ക്രിയകളും തുടങ്ങി. 9നു രാവിലെ 9.50 നും 11നു മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് സ്വർണക്കൊടിമര പ്രതിഷ്ഠ നടക്കുന്നത്. 4നു സഹസ്ര കലശത്തിനും ദൃവ്യകലശത്തിനും ശേഷം 6നു നവീകരണ കലശം നടക്കും.

ഇന്നു മുതൽ  8 വരെ രാവിലെ 5ന് നടതുറപ്പ്, ഗണപതി ഹോമം തുടർന്ന് വിവിധ പൂജാ ചടങ്ങുകൾ, വൈകുന്നേരം 5 മുതൽ മുളപൂജയോടെ വിവിധ പൂജകളും നടക്കും. അരങ്ങിൽ 1 ന് വൈകിട്ട് 7 ന് ഡോ. ആർ. വേണുഗോപാലിന്റെ പ്രഭാഷണം, 2ന് രാത്രി 7 ന് ഓട്ടം തുള്ളൽ, 3 ന് രാത്രി 7ന് ഭക്തി ഗാനസുധ, 4ന് രാത്രി 7ന് ശാസ്ത്രീയ സംഗീതം 5 ന് രാത്രി 7 ന് നൃത്തനൃത്യങ്ങൾ, 6 ന് രാത്രി 7 ന് ഹരികഥ, 7 ന് രാത്രി 7 ന് സംഗീതക്കച്ചേരി, 8 ന് രാത്രി 7 ന് സംഗീതക്കച്ചേരി. സ്വർണ ധ്വജപ്രതിഷ്ഠ ദിനമായ 9ന് രാവിലെ 5 മുതൽ വിവിധ പൂജകൾ, രാവിലെ 9.50 നും 11 നും ഇടയ്ക്ക് സ്വർണ ധ്വജ പ്രതിഷ്ഠ –തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ.

ADVERTISEMENT

11 ന് സമർപ്പണ സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഭദ്രദീപപ്രകാശനം തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി കാർമികത്വം വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പനും വികസന പദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് അംഗം മനോജ് ചരളേലും നിർവഹിക്കും.

ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി ആദരിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ആർ.ശ്രീകുമാർ തെക്കേടത്ത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 5 ന് തന്ത്രി മുഖ്യൻ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. 17നു പള്ളിവേട്ടയോടെ ഉത്സവം സമാപിക്കും.

ADVERTISEMENT

ആധുനിക സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ആദ്യകൊടിമരം 

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളില്‍ മെർക്കുറി ഒഴിവാക്കി ആധുനിക സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ആദ്യത്തെ കൊടിമരം ആണ് കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം.    ഹൈക്കോടതി നിർദേശ പ്രകാരം തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മിഷണർ, ദേവസ്വം വിജിലൻസ് എസ്.പി, മറ്റ് ഉയർന്ന് ഉദ്യോഗസ്ഥർ എന്നിവരുടെ മേൽ നോട്ടത്തിൽ ചെന്നൈയിലെ നിർമാണ കമ്പനിയിലാണു സ്വർണം പൂശുന്ന ജോലികൾ പൂർത്തിയാക്കിയത്.

ADVERTISEMENT

പഴയ സാങ്കേതിക വിദ്യയായ മെർക്കുറി ഉപയോഗിച്ച് നിർമിച്ച പല കൊടിമരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു ഇത് ഒഴിവാക്കാനാണ് ആധുനിക സാങ്കേതികവിദ്യയിൽ പുറത്ത് നിർമാണം നടത്തുന്നത്. സ്വർണം പൂശിയ പറകൾ തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മിഷണർ ജി. ബൈജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ തെക്കേടത്ത്, ദേവസ്വം അധികൃതർ , മറ്റ് ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. 

ഇന്ന് ഉച്ചയോടെ തളിയിൽ ക്ഷേത്രത്തിൽ എത്തിക്കും. ക്ഷേത്രോപദേശക സമിതിയും ഭക്ത ജനങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകും. ഒന്നര കിലോ സ്വർണമാണ് കൊടി മരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്വർണ പറകൾ കൊടി മരത്തിൽ ഉറപ്പിക്കുന്ന ജോലികൾ ഇന്ന് തന്നെ ആരംഭിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ തെക്കേടത്ത് അറിയിച്ചു.