മുണ്ടക്കയം∙ കൂട്ടിക്കൽ - ഏന്തയാർ - ഇളംകാട് റോഡ് നന്നായി എന്നു കരുതി വാഹനങ്ങളിൽ പായുന്ന ആളുകളുടെ ശ്രദ്ധയ്ക്ക്; ഏന്തയാർ തേൻപുഴ ഇൗസ്റ്റ് ഭാഗത്ത് എത്തുമ്പോൾ അൽപം വേഗം കുറച്ചാൽ നല്ലതാണ്. ഇല്ലെങ്കിൽ അപകടം ഉറപ്പാണെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള അനുഭവങ്ങളിലൂടെ യാത്രക്കാർ പറയുന്നു. വേഗത്തിൽ എത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം∙ കൂട്ടിക്കൽ - ഏന്തയാർ - ഇളംകാട് റോഡ് നന്നായി എന്നു കരുതി വാഹനങ്ങളിൽ പായുന്ന ആളുകളുടെ ശ്രദ്ധയ്ക്ക്; ഏന്തയാർ തേൻപുഴ ഇൗസ്റ്റ് ഭാഗത്ത് എത്തുമ്പോൾ അൽപം വേഗം കുറച്ചാൽ നല്ലതാണ്. ഇല്ലെങ്കിൽ അപകടം ഉറപ്പാണെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള അനുഭവങ്ങളിലൂടെ യാത്രക്കാർ പറയുന്നു. വേഗത്തിൽ എത്തി നിയന്ത്രണം കിട്ടാതെ എതിർദിശ വഴി പാഞ്ഞു പോകുന്ന ബൈക്കുകൾ, ഒരേ സമയത്ത് വേഗത്തിൽ എത്തി വെട്ടിച്ചു മാറ്റി തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലോറികൾ, രാത്രി കാഴ്ച മറയ്ക്കുന്ന കാടുകൾമൂലം എതിരെ വരുന്ന വാഹനം കാണാനാകാതെ അപകടത്തിൽപെടുന്ന വാഹനങ്ങൾ...ഇതൊക്കെയാണ് ഇവിടത്തെ പതിവു കാഴ്ചകൾ.

നിരപ്പായ റോഡ് കഴിഞ്ഞുള്ള വളവായതിനാൽ ഇവിടെ വാഹനങ്ങളുടെ വേഗം കൂടുന്നതു പതിവാണ്. വളവിന് ഇരുവശവും കാടുകൾ നിറഞ്ഞ് നിൽക്കുന്നതോടെ അപകട സാധ്യത ഇരട്ടിയായി. ഇളംകാട് വാഗമൺ ഹൈവേയുടെ ഭാഗമായി റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ചിരുന്നു. എന്നാൽ ഇവിടെ മുന്നറിയിപ്പ് സിഗ്നലുകളൊന്നും സ്ഥാപിച്ചിട്ടില്ല. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.