കറുകച്ചാൽ ∙ ബിബ്യ പന്തു തട്ടുന്നത് ഇപ്പോൾ ലക്ഷക്കണക്കിനു കാണികൾക്കു മുന്നിലാണ്. ആൺകുട്ടികളിൽ നിന്ന് അനായാസം പന്തു തട്ടിയെടുത്ത് മുന്നേറുന്ന ഈ മിടുക്കിയുടെ പ്രകടനത്തിന്റെ വിഡിയോ ഇന്ത്യൻ സൂപ്പർ ലീഗ്(ഐഎസ്എൽ) അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. വീടിന് സമീപത്തെ കൊച്ചുമൈതാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ ∙ ബിബ്യ പന്തു തട്ടുന്നത് ഇപ്പോൾ ലക്ഷക്കണക്കിനു കാണികൾക്കു മുന്നിലാണ്. ആൺകുട്ടികളിൽ നിന്ന് അനായാസം പന്തു തട്ടിയെടുത്ത് മുന്നേറുന്ന ഈ മിടുക്കിയുടെ പ്രകടനത്തിന്റെ വിഡിയോ ഇന്ത്യൻ സൂപ്പർ ലീഗ്(ഐഎസ്എൽ) അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. വീടിന് സമീപത്തെ കൊച്ചുമൈതാനത്ത് ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് വൈറലായത്. കൂത്രപ്പള്ളി മഴുവനാടി വിനോദ് പൗലോസ് – ബിനി ദമ്പതികളുടെ മകളായ ബിബ്യ സാറാ തോമസ് കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിയാണ്.

കഴിഞ്ഞ അവധിക്കാലത്താണ് വീടിനു സമീപം കൃഷികഴി‍ഞ്ഞ് കിടന്ന സ്ഥലത്ത് ബിബ്യ കൂട്ടുകാർക്കൊപ്പം പന്തു തട്ടിയത്.  ദിവസവും നടക്കുന്ന ഫുട്ബോൾ കളിയിലെ ചില ഭാഗങ്ങൾ സമീപവാസിയും ഫുട്ബോൾ ആരാധകനുമായ ഗോപീകൃഷ്ണൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അപ്​ലോഡ് ചെയ്തിരുന്നു. വിഡിയോയിലെ പെൺകുട്ടിയുടെ മികച്ച കളി കണ്ട് മലബാർ മേഖലയിലെ ഫുട്ബോൾ ക്ലബ്ബുകൾ വിഡിയോ അവരുടെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

ഇതു വൈറലായതോടെ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഗോപീകൃഷ്ണന്റെ അനുമതിയോടെ കഴിഞ്ഞ ദിവസം വിഡിയോ അവരുടെ പേജിൽ അപ്​ലോഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ റേഡിയോളജി വിദ്യാർഥിയാണ് ഗോപീകൃഷ്ണൻ.ബിബ്യയുടെ മൂത്ത സഹോദരി ബിയ സാറയും ഇളയ സഹോദരൻ ബയോണും ഫുട്ബോൾ കളിക്കാറുണ്ട്. കറുകച്ചാൽ സ്പോർട്ടിങ് എഫ്സി ക്ലബ്ബിലെ മുതിർന്ന കുട്ടികൾക്കൊപ്പം ബിബ്യ ഫുട്ബോൾ കളിക്കാറുണ്ട്. മികച്ച പാസും കുറിക്കുകൊള്ളുന്ന ഷോട്ടും ബിബ്യയുടെ പ്രത്യേകതയാണെന്ന് ക്ലബ്ബിലെ മുതിർന്ന കളിക്കാർ പറയുന്നു.