സൈക്കിളിൽ കശ്മീർ യാത്ര നടത്തിയ സുഹൃത്തുക്കൾ ഉമൈറും സാം കെ.സാബുവും അനുഭവം പങ്കിടുന്നു കോട്ടയം ∙ ലോകം വിളിക്കുമ്പോൾ അടങ്ങിയിരിക്കുന്നതെങ്ങനെ, ഇല്ലിക്കൽ പരുത്തിയകം ഒറ്റപുരയ്ക്കൽ മുഹമ്മദ് ഉമൈറും (20) ചെങ്ങളം കണിച്ചാട്ടുപറ സാം കെ. സാബുവും(22) അവരുടെ യാത്രയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈക്കിളിൽ കശ്മീർ യാത്ര നടത്തിയ സുഹൃത്തുക്കൾ ഉമൈറും സാം കെ.സാബുവും അനുഭവം പങ്കിടുന്നു

കോട്ടയം ∙ ലോകം വിളിക്കുമ്പോൾ അടങ്ങിയിരിക്കുന്നതെങ്ങനെ, ഇല്ലിക്കൽ പരുത്തിയകം ഒറ്റപുരയ്ക്കൽ മുഹമ്മദ് ഉമൈറും (20) ചെങ്ങളം കണിച്ചാട്ടുപറ സാം കെ. സാബുവും(22) അവരുടെ യാത്രയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. രണ്ടു മാസം കൊണ്ടു സൈക്കിളിൽ കശ്മീർ കീഴടക്കിയാണ്  ഇവർ തിരിച്ചെത്തിയത്. ചെറുപ്പം മുതൽ സൈക്ലിങ്ങിലും യാത്രയിലും താൽപര്യമുണ്ടായിരുന്ന സാം ഇത് രണ്ടാം തവണയാണ് കശ്മീരിലേക്ക് പോകുന്നത്. സാമിന്റെ സാഹസികത കേട്ടറിഞ്ഞ ഉമൈർ ആഗ്രഹം പങ്കുവച്ചു. 

ADVERTISEMENT

അങ്ങനെ ഇരുവരും തങ്ങളുടെ സൈക്കിളുകളിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചു. മേയ് 8ന് ആരംഭിച്ച യാത്ര പൂർത്തിയാക്കി ഇന്നലെയാണിവർ മടങ്ങിയെത്തിയത്. വസ്ത്രങ്ങളും സൈക്കിളിന് കേടുവന്നാൽ റിപ്പയറിങ്ങിനുള്ള ഉപകരണങ്ങളും മാത്രമാണ് കരുതിയത്. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. ആ വഴിയിലെ ലഡാക്കും ദാൽ തടാകവും ഉൾപ്പെടെ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു. അജ്മേറിൽ ചെന്നപ്പോൾ വെള്ളം ലഭിക്കാതെ വന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒ ഉണ്ടായില്ലെന്ന് ഇരുവരും പറയുന്നു. 

കയ്യിൽ ടെന്റ് കരുതിയിരുന്നതിനാൽ മുറിയെടുത്ത് കയ്യിലെ പണം പോയില്ല. 50,000 രൂപയാണ് ആകെ ചെലവായത്.  മലയാളി അസോസിയേഷനുകൾ സഹായിച്ചെന്നും ഇരുവരും പറഞ്ഞു. സൈക്കിളിൽ ഭൂട്ടാൻ യാത്രയാണ് സാമിന്റെ അടുത്ത ലക്ഷ്യം. കഞ്ഞിക്കുഴിയിലെ പെട്രോൾ പമ്പിൽ ജോലിചെയ്തിരുന്ന ഉമൈർ ‘അഗ്നിപഥി’ന് അപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.  പെയിന്റിങ് ജോലിക്കും ഹൗസ് ബോട്ട് ഓടിക്കാനുമൊക്കെ പോയാണ് സാം പണം കണ്ടെത്തുന്നത്.