ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ വഴിയിലൂടെ നമുക്കു സഞ്ചരിക്കാനാകണമെന്നു സത്‌ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടന കേന്ദ്രത്തിൽ‍ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. ദൈവനാമം സദാ ഉച്ചരിച്ച അൽഫോൻസാമ്മയുടെ നാമത്തെയും ദൈവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ വഴിയിലൂടെ നമുക്കു സഞ്ചരിക്കാനാകണമെന്നു സത്‌ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടന കേന്ദ്രത്തിൽ‍ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.

ദൈവനാമം സദാ ഉച്ചരിച്ച അൽഫോൻസാമ്മയുടെ നാമത്തെയും ദൈവം മഹത്വപ്പെടുത്തി. ജീവിതത്തിൽ സദാ സമയവും ഈശോയുടെ നാമം ഉച്ചരിച്ചാണ് അൽഫോൻസാമ്മ ജീവിച്ചത്. ദൈവത്തിന്റെ ശക്തിയിൽ അൽഫോൻസാമ്മ രോഗങ്ങളോടും വേദനകളോടും പൊരുതി വിജയം വരിച്ചു. അമ്മയെ വിളിച്ചു പ്രാർഥിക്കുന്ന എല്ലാവരെയും ദൈവത്തിലേക്കു കൈപിടിച്ചു നടത്തുന്നു. അൽഫോൻസാമ്മയിലൂടെ ദൈവനാമമാണു മഹത്വപ്പെടുന്നതെന്നും മാർ മാത്യു വാണിയക്കിഴക്കേൽ പറഞ്ഞു.

ADVERTISEMENT

ഫാ.ജോൺ ചാവേലിൽ, ഫാ.ജോൺസൺ പുള്ളീറ്റ്, ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.ജോസഫ് കടുപ്പിൽ, ഫാ.തോമസ് മണ്ണൂർ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. വൈകിട്ട് ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തി.

ഭരണങ്ങാനത്ത് ഇന്ന് 

ADVERTISEMENT

രാവിലെ 11നു ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും വൈകിട്ട് 5നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 5.30നു ഫാ.ജോൺസൺ പുള്ളീറ്റ്, 6.30നു ഫാ.ഡെയിസൺ തരകൻ, 8നു ഫാ.ഇമ്മാനുവൽ പാറേക്കാട്ട്, 2.30നു ഫാ.സ്കറിയാ വേകത്താനം, 3.30നു ശ്രവണപരിമിതർക്കായി ഫാ.ബിജു മൂലക്കര, 5നു ഫാ.തോമസ് മണ്ണൂർ എന്നിവർ കുർബാന അർപ്പിക്കും. വൈകിട്ട് 6.30ന് ഭരണങ്ങാനം മഠത്തിലേക്കു ജപമാല പ്രദക്ഷിണം നടത്തും. പ്രദക്ഷിണം മഠത്തിലെത്തുമ്പോൾ ഫാ.തോമസ് വടക്കേൽ സന്ദേശം നൽകും.

ഇന്നും നാളെയും ഗതാഗത ക്രമീകരണം

ADVERTISEMENT

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഭരണങ്ങാനത്തു ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംക്‌ഷൻ മുതൽ ചർച്ച് വ്യൂ റോഡ് വരെ ഇന്നു വൈകിട്ട് 6 മുതൽ രാത്രി 9 വരെയും നാളെ രാവിലെ 8 മുതൽ വൈകിട്ട് 8.30 വരെയും വൺവേ ആയിരിക്കും.

ഈരാറ്റുപേട്ടയിൽ നിന്നു വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ടു തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായിൽ നിന്നു വരുന്ന ബസുകൾ അൽഫോൻസ ടവറിനു മുന്നിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുന്നോട്ടു പോകണം. പാലായിൽ നിന്നുള്ള വലിയ വാഹനങ്ങൾ വട്ടോളി പാലം പരിസരത്തും ഈരാറ്റുപേട്ടയിൽ നിന്നുള്ള വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ പള്ളി മൈതാനം, എസ്എച്ച് സ്കൂൾ ഗ്രൗണ്ട്, അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ മൈതാനം, മുതുപ്ലാക്കൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ഇരുചക്ര വാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ്, വെട്ടത്തേൽ ഏജൻസീസ് എന്നിവയ്ക്കു മുന്നിൽ പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംക്‌ഷൻ മുതൽ അൽഫോൻസ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. നാളെ  തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസ ഗേറ്റ് വഴി കയറി ഇടവക ദൈവാലയത്തിന്റെ മുന്നിലൂടെ മടങ്ങിപ്പോകണം.