കോട്ടയം ∙വഴി തെറ്റിയെത്തിയ കാർ വെള്ളം കുത്തിയൊഴുകിയ തോട്ടിൽ വീണ സംഭവത്തിൽ 3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച രാത്രി 11നാണ് തിരുവാതുക്കലിനു സമീപം പാറേച്ചാലിൽ കാർ വെള്ളത്തിൽ വീണത്. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു യാത്ര ചെയ്ത തിരുവല്ല കുമ്പനാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙വഴി തെറ്റിയെത്തിയ കാർ വെള്ളം കുത്തിയൊഴുകിയ തോട്ടിൽ വീണ സംഭവത്തിൽ 3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച രാത്രി 11നാണ് തിരുവാതുക്കലിനു സമീപം പാറേച്ചാലിൽ കാർ വെള്ളത്തിൽ വീണത്. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു യാത്ര ചെയ്ത തിരുവല്ല കുമ്പനാട് മേലേപ്പറമ്പിൽ ഡോ.സോണിയ വർഗീസ് (32), അമ്മ ശോശാമ്മ (71) സഹോദരൻ അനീഷ് (21), സോണിയയുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞ് എയ്സൺ എന്നിവരാണ് വെള്ളത്തിൽ വീണത്.

അനീഷാണ് കാർ ഓടിച്ചിരുന്നത്. ഓൺലൈൻ മാപ്പിന്റെ സഹായത്തോടെ, എളുപ്പ വഴിയായ പാറേച്ചാൽ ബൈപാസ് വഴി എംസി റോഡിലേക്ക് പോകാനായി എത്തിയ ഇവർ ബൈപാസിലേക്കു തിരിയുന്നതിനു പകരം നേരെയുള്ള ബോട്ട് ജെട്ടി റോഡ് വഴി മുൻപോട്ടു പോയി. ഈ വഴി വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. വഴി മനസ്സിലാക്കാതെ നീങ്ങിയ കാർ ബോട്ട് ജെട്ടിക്കു സമീപം കോടിമതയിൽ നിന്നു പള്ളം വഴി ആലപ്പുഴയിലേക്കുള്ള ജലഗതാഗത പാതയായ പുത്തൻതോട്ടിലേക്കു വീണു.തോട്ടിലേക്ക് വീണ കാർ പുത്തൻ തോട് വഴി ഒഴുകാതെ സമീപത്തെ പാറേച്ചാൽ–കൊടൂരാർ ചെറുതോട്ടിലേക്ക് ഒഴുകിക്കയറി.

ഗൂഗിൾ മാപ്പ്
ADVERTISEMENT

കാറിന്റെ ചില്ലിൽ തട്ടിയുണ്ടാക്കിയ ശബ്ദവും കാറിന്റെ വെളിച്ചവും ശ്രദ്ധിച്ച നാട്ടുകാർ തോട്ടിലേക്കു ചാടി കാർ കയർ ഉപയോഗിച്ച് കെട്ടി നിർത്തിയാണു യാത്രക്കാരെ രക്ഷിച്ചത്. കാർ ഇവിടെനിന്നു നീക്കിയിട്ടില്ല.പുത്തൻതോട് വഴി കാർ ഒഴുകിയിരുന്നെങ്കിൽ കാർ പഴുക്കാനിലക്കായലിലേക്കു നീങ്ങിയേനെ. ഇതു വഴി വലിയ അത്യാഹിതം സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു.

ആ ചിരിയാണ് മനസ്സിൽ

സിന്ധു സനൽ.
ADVERTISEMENT

ആ കുരുന്നിനെ തന്റെ കൈ കൊണ്ട് കോരിയെടുത്ത് രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പതിനാലിൽചിറ സനലിന്റെ ഭാര്യ സിന്ധു. ‘കുഞ്ഞ് കുഞ്ഞ് ’ എന്ന് കാറിൽ കുടുങ്ങിയവരുടെ നിലവിളി കേട്ടാണ് സിന്ധു അവർക്കു നേരെ കൈ നീട്ടിയത്. കയ്യിൽ കിട്ടിയപ്പോഴാണ് കുഞ്ഞാണെന്ന് അറിഞ്ഞത്.

‘അവനിത് ഒന്നും അറിഞ്ഞില്ല, ആഴക്കയത്തിൽ നിന്ന് എന്റെ കയ്യിലേക്കു വാങ്ങുകയായിരുന്നു. 3 മാസം മാത്രമല്ലേ ആയിട്ടുള്ളൂ. ടർക്കിയിൽ പൊതിഞ്ഞ് ഞാനവനെ വാങ്ങുമ്പോൾ എന്റെ മനസ്സിൽ പ്രാർഥനയായിരുന്നു. അവനെ ഞാൻ നെഞ്ചോടു ചേർത്ത് പൊന്നേയെന്നു വിളിച്ചു. അപ്പോഴേക്കും അവന്റെ ചിരി കൂടുതൽ വിടർന്നു. അവന്റെ ചിരിയാണ് മനസ്സിൽ– സിന്ധു പറയുന്നു.