കുറുപ്പന്തറ ∙ പിതാവിന്റെ സ്മരണയിൽ രണ്ടു മക്കൾ ഒരുമിച്ചപ്പോൾ 13 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ സ്മരണയ്ക്കായി മക്കളും വിദേശ മലയാളികളുമായ ബിജോയി ചാക്കോ, ബിജു ചാക്കോ എന്നിവർ ചേർന്നു മാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ 13 വീടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പന്തറ ∙ പിതാവിന്റെ സ്മരണയിൽ രണ്ടു മക്കൾ ഒരുമിച്ചപ്പോൾ 13 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ സ്മരണയ്ക്കായി മക്കളും വിദേശ മലയാളികളുമായ ബിജോയി ചാക്കോ, ബിജു ചാക്കോ എന്നിവർ ചേർന്നു മാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ 13 വീടുകൾ നിർമിച്ച് കൈമാറും.   ലൈഫ് പദ്ധതിയിൽ പോലും വീട് ലഭിക്കാത്തവർക്കും സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്നവരും രോഗികളുമായ കുടുംബങ്ങൾക്കും ആയാണ് വീടുകൾ നിർമിച്ചു കൈമാറുന്നത്. ആദ്യ ഘട്ടത്തിൽ 5 കുടുംബങ്ങൾക്ക് വീട് കൈമാറിയതിനു പിന്നാലെ 8 കുടുംബങ്ങൾക്കു കൂടി വീട് നിർമാണം പൂർത്തിയാക്കി.  552 ചതുരശ്ര അടി വിസ്തീർണം വരുന്ന 13 വീടുകൾ 75 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമിച്ചത്. 

കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വമാണ് വീടുകൾക്ക് അർഹരായവരെ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.  8 വീടുകളുടെ താക്കോൽ ദാനം ഇന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ നിർവഹിക്കുമെന്ന് ബിജോയി ചാക്കോ, ബിജു ചാക്കോ എന്നിവർ പറഞ്ഞു. 3.30 ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയുടെ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഡിസിസി പ്രസി‍‍ഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. വികാരി ഫാ. അബ്രാഹം കുപ്പപ്പുഴയ്ക്കൽ , കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, നേതാക്കളായ കുര്യൻ ജോയി, ജോഷി ഫിലിപ്, ലൂക്കോസ് മാക്കിയിൽ, സുനു ജോർജ് തുടങ്ങിയവർ പങ്കെടുക്കും.