കുമരകം ∙ വെള്ളപ്പൊക്കം കഴിഞ്ഞതോടെ കോട്ടയം – കുമരകം റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടി. ചെറിയ കുഴികളെല്ലാം വലുതായി മാറി. പല സ്ഥലത്തും കുഴികളുടെ ആഴം കൂടി. വെള്ളപ്പൊക്ക സമയത്ത് വാഹനങ്ങൾ ഓടുകയും വെള്ളം ഇറങ്ങിയപ്പോൾ കുഴികളെല്ലാം വലുതായി. ഓരോ ദിവസം കഴിയും തോറും കുഴികളും എണ്ണം കൂടി വരുന്ന സ്ഥിതിയായി. കുമരകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ വെള്ളപ്പൊക്കം കഴിഞ്ഞതോടെ കോട്ടയം – കുമരകം റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടി. ചെറിയ കുഴികളെല്ലാം വലുതായി മാറി. പല സ്ഥലത്തും കുഴികളുടെ ആഴം കൂടി. വെള്ളപ്പൊക്ക സമയത്ത് വാഹനങ്ങൾ ഓടുകയും വെള്ളം ഇറങ്ങിയപ്പോൾ കുഴികളെല്ലാം വലുതായി. ഓരോ ദിവസം കഴിയും തോറും കുഴികളും എണ്ണം കൂടി വരുന്ന സ്ഥിതിയായി. കുമരകം ജംക്‌ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപം അടുത്തടുത്താണു കുഴികൾ.  ഇല്ലിക്കൽ ജംക്‌ഷനിൽ നിന്നു വെള്ളം ഇറങ്ങിയതോടെ നേരത്തെ ഉണ്ടായിരുന്ന കുഴി വീണ്ടും പ്രത്യക്ഷപ്പെട്ടു.

കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു പടിഞ്ഞാറു ഭാഗത്തെ കുഴിയിൽ നാട്ടുകാർ കല്ലും തടിയും വച്ച് അപകടസൂചന നൽകിയിരിക്കുന്നു.

കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിന് ഉണ്ടായ കുഴികൾ കല്ലും മണ്ണും ഇട്ട് നികത്തിയിരുന്നു. അവിടെ തന്നെ ആണു വീണ്ടും കുഴിയായി മാറിയിരിക്കുന്നത്. കെട്ടിടം പൊളിച്ച വേസ്റ്റ് ഇട്ടു കുഴി നികത്തിയെങ്കിലും അപകടക്കെണിയായി തുടരുന്നു. ചെങ്ങളം ഭാഗത്ത് എത്തിയാൽ കടത്തുകടവിൽ 3 വമ്പൻ കുഴികളാണുള്ളത് . ഒന്നിൽ നാട്ടുകാർ ഇരുചക്രവാഹനത്തിന്റെ ടയർ വച്ചിരിക്കുന്നു. മറ്റു രണ്ട് കുഴികൾ ഇരുചക്രവാഹനങ്ങളെ വീഴ്ത്താൻ കാത്തിരിക്കുന്നു. അയ്യമാത്ര പാലത്തിനു പ‍ടിഞ്ഞാറും കുഴിയുടെ വലുപ്പം കൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കും.

ADVERTISEMENT

ഈ കുഴിയിൽ കല്ലും തടിക്കഷണങ്ങളും വച്ച് നാട്ടുകാർ അപകടസൂചന നൽകിയിരിക്കുന്നു. വായനശാല കവലയിൽ വച്ച് ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഈ കുഴിയിൽ വീണു ടയർ പഞ്ചറായി. പിന്നാലെ എത്തിയ നാട്ടുകാർക്ക് കാർ ഡ്രൈവറെ പിടികൂടാൻ സഹായിച്ചത് ഈ കുഴിയായിരുന്നു . പിന്നീട് കുഴി നികത്തിയെങ്കിലും വെള്ളപ്പൊക്കം കഴിഞ്ഞതോടെ വീണ്ടും അവിടെ തന്നെ കുഴിയായി. വായനശാല കഴിഞ്ഞ പാടശേഖര ഭാഗമാകുമ്പോഴും കുഴികൾ ഏറെ. കുമരകം ജംക്‌ഷനെ കുഴികൾ പിടിമുറുക്കിയിരിക്കുന്നു.

കുമരകം ജംക്‌ഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിന് തെക്കു വശത്തെ റോഡിലെ കുഴികൾ.

ഓട്ടോ സ്റ്റാൻഡിനു സമീപത്തെ കുഴികൾ സ്ഥിരം കാഴ്ചയാണ്. വെള്ളം കെട്ടി നിന്ന് കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹന യാത്രക്കാരെ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപത്തെ കുഴികൾ അടുത്തയിടെ മൂടിയെങ്കിലും വീണ്ടും എത്തിയിരിക്കുന്നു. ജംക്‌ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ അടച്ച കുഴി വീണ്ടും എത്തിയിരിക്കുന്നു.