കോട്ടയം ∙ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി 18ന് ജില്ലയിൽ ബാലഗോകുലം 1000 ശോഭായാത്രകൾ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷം പരിമിതമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. അഷ്ടമി രോഹിണി ദിനമായ 18ന് കോട്ടയം നഗരത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ശോഭായാത്ര സംഗമം റബർ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി 18ന് ജില്ലയിൽ ബാലഗോകുലം 1000 ശോഭായാത്രകൾ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷം പരിമിതമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. അഷ്ടമി രോഹിണി ദിനമായ 18ന് കോട്ടയം നഗരത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും.   ശോഭായാത്ര സംഗമം റബർ ബോർഡ് ചെയർമാൻ സാവർ ധനാനിയ ഉദ്ഘാടനം ചെയ്യും.  തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ സമാപിക്കും.

14ന് ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ജില്ലയിലെ 5,000 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. കോട്ടയം ഗാന്ധി സ്ക്വയറിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാർ, തിരുനക്കര ക്ഷേത്രം കോർണറിൽ സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ, പൊൻകുന്നം ടൗണിൽ മേഖല അധ്യക്ഷൻ വി.എസ്. മധുസൂദനൻ, പാമ്പാടി ടൗണിൽ മേഖലാ കാര്യദർശി ബി.അജിത്കുമാർ, പള്ളിക്കത്തോട് ജംക്‌ഷനിൽ മേഖലാ രക്ഷാധികാരി പ്രഫ.സി.എം.പുരുഷോത്തമൻ, കറുകച്ചാൽ ടൗണിൽ മേഖലാ ജോയിന്റ് സെക്രട്ടറി കെ.ജി.രഞ്ജിത്ത്, ചങ്ങനാശേരി ടൗണിൽ മേഖല ഉപാധ്യക്ഷൻ എൻ.മനു, പുതുപ്പള്ളിയിൽ മേഖല ഉപാധ്യക്ഷൻ എം.ബി.ജയൻ, രാമപുരത്ത് മേഖല ഭഗിനി പ്രമുഖ ഗീതാ ബിജു, പാലാ ടൗണിൽ സംസ്ഥാന നിർവാഹക സമിതി അംഗം പി.എൻ.സുരേന്ദ്രൻ, ഈരാറ്റുപേട്ട ടൗണിൽ മേഖല ഖജാൻജി ബിജു കൊല്ലപ്പള്ളി, വൈക്കം ടൗണിൽ മേഖല സംഘടന സെക്രട്ടറി കെ.കെ.സനൽ കുമാർ, കടുത്തുരുത്തിയിൽ മേഖലാ സമിതി അംഗം ബിനോയി ലാൽ, ഏറ്റുമാനൂർ ടൗണിൽ സംസ്ഥാന നിർവാഹക സമിതി അംഗം പി.സി.ഗിരീഷ് കുമാർ എന്നിവർ പതാക ഉയർത്തും.

ADVERTISEMENT

പതാക ദിനമായ 14 മുതൽ ജന്മാഷ്ടമി ദിനം വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നദീ പൂജ, ഗോപൂജ എന്നിവ നടത്തും. 13ന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ വർണോത്സവം ചിത്രരചനാ മത്സരം, ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ്.പ്രവീൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനം, സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘ ചെയർമാൻ പി.ആർ.സുരേഷ് അധ്യക്ഷത വഹിക്കും.

പൊൻകുന്നം കെ.വി യുപി സ്കൂളിൽ നടത്തുന്ന ചിത്രരചനാ മത്സരം ബാലഗോകുലം സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.സുരേന്ദ്രൻ, 14ന് വാഴൂർ കൊടുങ്ങൂർ ക്ഷേത്രാങ്കണത്തിൽ നടത്തുന്ന ചിത്രരചനാ മത്സരവും സാംസ്കാരിക സമ്മേളനവും മേഖലാ അധ്യക്ഷൻ വി.എസ്.മധുസൂദനൻ, 16ന് പാലാ ആർവി പാർക്കിൽ ശ്രീകൃഷ്ണ കലാസന്ധ്യ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ പി.ആർ.സുരേഷ് കുമാർ, കെ.എൻ.സജികുമാർ, ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.