കോട്ടയം ∙ എംസി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ മിനിലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ സു‍ദർശനൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. മറിയപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്ന് പള്ളത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എംസി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ മിനിലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ സു‍ദർശനൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. മറിയപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്ന് പള്ളത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. 

സു‍ദർശനൻ, ഭാര്യ ഷൈലജ

ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ മിനിലോറി നിയന്ത്രണം വിട്ട് എതിർദിശയിലേക്കു കയറി കോട്ടയം ഭാഗത്തു നിന്നു വന്ന കാറിലും തുടർന്ന് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. നാട്ടുകാർ ആ വഴിയെത്തിയ ആംബുലൻസിൽ സുദർശനനെ കയറ്റിവിട്ടു. ഈ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നതിനാൽ ഷൈലജയെ കയറ്റാൻ സാധിച്ചില്ല. പിന്നാലെ എത്തിയ ഓട്ടോറിക്ഷയിൽ ഷൈലജയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

അപകടത്തിൽ തകർന്ന സ്കൂട്ടറും കാറും. ചിത്രം: മനോരമ
ADVERTISEMENT

സുദർശനൻ വൈകിട്ടോടെ മരിച്ചു. വിമുക്തഭടനാണ് സു‍ദർശനൻ. മക്കൾ: ശരത്, സുധീഷ്. മരുമക്കൾ: അഞ്ജലി, നിമിഷ.മിനി ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.