ഏറ്റുമാനൂർ ∙ മാലിന്യ സംസ്കരണം നിരീക്ഷിക്കാൻ ‘ആപ്’. ഹരിത മിത്രം - സ്മാർട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്ലിക്കേഷൻ പൂർണമായും ഏർപ്പെടുത്തിയ ജില്ലയിലെ ആദ്യ നഗരസഭയെന്ന ബഹുമതി ഇതോടെ ഏറ്റുമാനൂരിനു സ്വന്തമായി. ആപ് നടപ്പാക്കിയതിന്റെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി. ഇതിനു മുന്നോടിയായി ഏറ്റുമാനൂരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ മാലിന്യ സംസ്കരണം നിരീക്ഷിക്കാൻ ‘ആപ്’. ഹരിത മിത്രം - സ്മാർട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്ലിക്കേഷൻ പൂർണമായും ഏർപ്പെടുത്തിയ ജില്ലയിലെ ആദ്യ നഗരസഭയെന്ന ബഹുമതി ഇതോടെ ഏറ്റുമാനൂരിനു  സ്വന്തമായി. ആപ് നടപ്പാക്കിയതിന്റെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി. ഇതിനു മുന്നോടിയായി ഏറ്റുമാനൂരിൽ പരിശീലനം തുടങ്ങിയിരുന്നു. നഗരസഭയ്ക്ക് നിലവിൽ 53 ഹരിതകർമ സേന അംഗങ്ങളാണ് ഉള്ളത്. 35 വാർഡുകളുള്ള നഗരസഭയ്ക്ക് 70 ഹരിത കർമ സേന അംഗങ്ങളാണ് വേണ്ടത്.

ബാക്കിയുള്ളവരെ പിന്നീട് എടുക്കും. 46 പേരാണ് നേരത്തെ ഉണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് 7 പേരെ കൂടി എടുത്തത്. നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിൽ എത്തിച്ച് മാലിന്യ സംസ്‌കരണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യമാണ് ഗാർബേജ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. ശുചിത്വ മിഷനാണ് നേതൃത്വം. കെൽട്രോൺ സാങ്കേതിക സഹായം നൽകും. ഹരിതകേരള മിഷനാണ് സ്മാർട് ഗാർബേജ് മൊബൈൽ ആപ് തയാറാക്കിയത്. നഗരസഭ പരിധിയിലെ വീടുകളിലെ  അജൈവ വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും മൊബൈലിൽ കൂടി അറിയാമെന്നതാണ് പ്രത്യേകത.

ADVERTISEMENT

വാർഡുകളിലെ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെ എന്നും അടക്കമുള്ളത് ഹരിത കർമ സേന അംഗങ്ങൾ ആപ്പിലൂടെ ശേഖരിക്കും. ആപ് ഉപയോഗിച്ചു വീടുകൾക്കു ക്യുആർ കോഡ് നൽകും. ക്യൂ ആർ കോഡിന്റെ സഹായത്തോടെയാണു വിവരശേഖരണം. ഓരോ സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങളുടെയും അവ സംസ്‌കരിച്ചതിന്റെയും കണക്കുകൾ ആപ്പിൽ ലഭിക്കും. 

സ്മാർട് ഫോൺ നൽകി

ADVERTISEMENT

ഏറ്റുമാനൂർ ∙ നഗരസഭയിൽ സ്മാർട് ഗാർബേജ് ആപ്പിന്റെ ഭാഗമായി ഹരിത കർമസേന അംഗങ്ങൾക്ക് സ്മാർട് ഫോൺ നൽകി. നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, വിജി ചാവറ, അജിത ഷാജി, ഇ.എസ്. ബിജു, പി.എ. സിന്ധു, അമ്പിളി ബേബി, വിലാസിനി കെ. പ്രദീപ്, ഓമന, അനു എന്നിവർ പ്രസംഗിച്ചു.