കടുത്തുരുത്തി ∙ ഓടിക്കൊണ്ടിരുന്ന റോഡ് റോളർ യന്ത്രത്തകരാർ മൂലം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് റോളർ ഡ്രൈവർ കുറുപ്പന്തറ സ്വദേശി സജീവ് (42) ആണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ ഓടിക്കൊണ്ടിരുന്ന റോഡ് റോളർ യന്ത്രത്തകരാർ മൂലം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് റോളർ ഡ്രൈവർ കുറുപ്പന്തറ സ്വദേശി സജീവ് (42) ആണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിലാണ് അപകടം.

കെഎസ് പുരം ഭാഗത്ത് റോഡ് പണിക്കായി വന്ന റോഡ് റോളർ റോഡിലെ വളവു തിരിഞ്ഞ് കയറ്റം കയറുന്നതിനിടെ പിന്നോട്ടു പോകുകയായിരുന്നു. നിയന്ത്രണം വിട്ട റോഡ് റോളർ ഡ്രൈവർ സജീവ് സമീപത്തെ പുരയിടത്തിന്റെ മതിലിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചു. ഇതോടെ റോഡ് റോളർ നിയന്ത്രണം വിട്ട് തല കീഴായി റോഡിനു നടുവിലേക്കു മറിഞ്ഞു. ഡ്രൈവർ സജീവ് റോഡ് റോളറിനു ഉള്ളിൽ തന്നെ തൂങ്ങിക്കിടന്നു.

ADVERTISEMENT

റോഡിലേക്കു വീണിരുന്നെങ്കിൽ റോഡ് റോളർ മുകളിൽ വീണ് ദുരന്തം സംഭവിക്കുമായിരുന്നു എന്നു സജീവ് പറഞ്ഞു. റോഡ് റോളറിനു പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. റോഡ് റോളർ മറിഞ്ഞതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്ലച്ച് തകരാറിൽ ആയതാണു റോളർ നിയന്ത്രണം വിടാൻ കാരണമെന്നാണു കരുതുന്നതെന്നു ഡ്രൈവർ പറഞ്ഞു. ക്രെയിൻ എത്തിച്ച് റോളർ ഉയർത്തി. ഞീഴൂർ സ്വദശിയുടേതാണു റോഡ് റോളർ.