ചങ്ങനാശേരി ∙ സംവിത് 2.0 എക്സിബിഷനിലെ വിസ്മയക്കാഴ്ചകൾ ഏറ്റെടുത്ത് നാട്. എക്സിബിഷൻ കാണാൻ എസ്ബി കോളജിലേക്ക് ജനപ്രവാഹം.ഇന്നലെ മാത്രം എക്സിബിഷനിൽ എത്തിയത് മുപ്പതിലേറെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂൾ, കോളജുകളിലെ വിദ്യാർഥികളാണ് കൂടുതലായും എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സംവിത് 2.0 എക്സിബിഷനിലെ വിസ്മയക്കാഴ്ചകൾ ഏറ്റെടുത്ത് നാട്. എക്സിബിഷൻ കാണാൻ എസ്ബി കോളജിലേക്ക് ജനപ്രവാഹം.ഇന്നലെ മാത്രം എക്സിബിഷനിൽ എത്തിയത് മുപ്പതിലേറെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂൾ, കോളജുകളിലെ വിദ്യാർഥികളാണ് കൂടുതലായും എത്തുന്നത്. ഇവർക്കു പുറമേ പൊതുജനങ്ങളുടെ വലിയ പങ്കാളിത്തവും  ഉണ്ട്.

∙ പ്രായോഗിക വിജ്ഞാനത്തിന്റെ സാധ്യതകളാണ് എക്സിബിഷൻ മുൻപോട്ടു വെയ്ക്കുന്നത്. തിയറിയിൽ മാത്രം ഒതുങ്ങാതെ വിജ്ഞാനം പ്രായോഗികമാകുമ്പോഴാണ് സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനകരമാകുന്നത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് മിക്ക സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

∙ കംപ്യൂട്ടർ സയൻസ് സ്റ്റാളിൽ ‘നിർമിത ബുദ്ധി’ കാർഷിക മേഖലയിലും ആരോഗ്യരംഗത്തും എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ആവിഷ്കാരമാണ് ക്രമീകരിച്ചിരിക്കുന്നത്. കെമിസ്ട്രിയും ഫിസിക്സും നിത്യജീവിതത്തിൽ എങ്ങനെ പ്രയോജനകരമാക്കാം എന്ന് അന്വേഷിക്കുകയാണ് ഈ വിഷയങ്ങളിലെ സ്റ്റാളുകൾ.

∙എക്സിബിഷൻ സ്റ്റാളുകളിൽ വിവിധ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ക്വിസ് മാസ്റ്റർമാരും ഉണ്ട്. ഇവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ ഉടനടി സമ്മാനങ്ങൾ നേടാം. മലയാളം വിഭാഗത്തിന്റെ ഒരു സ്റ്റാളിന്റെ പേര് തന്നെ ‘അറിയാം പറയാം’ എന്നാണ്. ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള ചോദ്യങ്ങളാണ് ഇവിടെ ചോദിക്കുന്നത്. ഗണിത വിഭാഗത്തിൽ പസിൽ കോർണർ തന്നെയുണ്ട്. സുഡോക്കോ, റുബിക്സ് ക്യൂബ് , പ്രൈം നമ്പർ ഗെയിം എന്നിവ ഇവിടെയുണ്ട്.

ADVERTISEMENT

ആവേശമായി മറാത്താ ലൈഫ് ഇൻഫന്ററി ബാൻഡ് പ്രദർശനം

എക്സിബിഷന്റെ ഭാഗമായി നടത്തിയ ഇന്ത്യൻ കരസേനയുടെ അഭിമാനമായ മറാത്താ ലൈറ്റ് ഇൻഫന്ററിയുടെ ബാൻഡ് പ്രദർശനം മറക്കാനാകാത്ത അനുഭവമായി. രാവിലെ 10 മുതൽ ബാൻഡ് പ്രദർശനങ്ങൾ നടന്നു. വൈകിട്ട് വൈദ്യുതദീപങ്ങൾ അണച്ച ശേഷം സംഗീതവും സൂക്ഷ്മ ചലനങ്ങളുടെ കൃത്യതയും കണ്ണഞ്ചിപ്പിക്കുന്ന ദീപവിതാനങ്ങളും ഒരുമിച്ച മറാത്താ ഇൻഫന്ററിയുടെ ഫുൾ സെറ്റ് ഇല്യുമിനേറ്റഡ് ബാൻഡ് പ്രദർശനം കാണികൾ ആവേശത്തോടെ ഏറ്റെടുത്തു. ഡിജിപി ടോമിൻ ജെ.തച്ചങ്കരി ആചാരപൂർമായ സല്യൂട്ട് സ്വീകരിച്ചു. നിയുക്ത സഹായ മെത്രാൻ ഫാ.ഡോ.തോമസ് പാടിയത്ത് സന്നിഹിതനായിരുന്നു.

ADVERTISEMENT

∙ സംവിത് എക്സിബിഷനോടനുബന്ധിച്ച് നടന്ന വാർ ഡെമോയും വേറിട്ട അനുഭവമായി. അതിർത്തിയിലെ സൈനിക നീക്കങ്ങളുടെ ആവിഷ്കാരമാണ് എൻസിസി കേഡറ്റുകൾ അവതരിപ്പിച്ചത്. ഇന്ത്യൻ പട്ടാളക്കാരുടെ ബങ്കറുകൾ തീവ്രവാദികൾ ആക്രമിച്ച് കീഴടക്കുന്നതും ഇന്ത്യൻ സൈനികർ തിരിച്ചുപിടിക്കുന്നതുമാണ് അവതരിപ്പിച്ചത്. തോക്കുകളും ബങ്കറുകളും ഉപയോഗിച്ചു നടത്തിയ പ്രദർശന യുദ്ധം കാഴ്ചക്കാർക്ക് ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ചു.

ഇന്ന് പ്രവേശനം ഇല്ല

ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന്  സംവിത് എക്സിബിഷനിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇന്നത്തേക്കായി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരെ എക്സിബിഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ടു ബന്ധപ്പെടും. വാണിജ്യ സ്റ്റാളുകൾ വൈകിട്ട് 6 മുതൽ 10 വരെ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.