കോട്ടയം ∙ വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷത്തിന് ഇന്നു തുടക്കം. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രിസന്ദേശവും നിറയുന്നു. രക്‌തചന്ദനത്തിൽ ഒരുക്കിയെടുത്ത ‘മരപ്പാച്ചി’യും ‘പൂർണകുംഭവു’മാണു കൊലുവിന്റെ മുഖ്യ ആകർഷണം. 3, 5,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷത്തിന്  ഇന്നു തുടക്കം. തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രിസന്ദേശവും നിറയുന്നു. രക്‌തചന്ദനത്തിൽ ഒരുക്കിയെടുത്ത ‘മരപ്പാച്ചി’യും ‘പൂർണകുംഭവു’മാണു കൊലുവിന്റെ മുഖ്യ ആകർഷണം. 3, 5, 7, 9,11 എന്നീ ഒറ്റ സംഖ്യയിൽ തട്ടുകളായി പടികൾ ഒരുക്കി നിരത്തിവയ്ക്കുന്ന ബൊമ്മക്കൊലു അനുഷ്ഠാനത്തിനപ്പുറം വിശ്വാസധന്യതയുടെ കൂടി സൂചകങ്ങളാണ്.തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിൽ വനിത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. എല്ലാ ദിവസവും വൈകിട്ട് 5.30നു താംബൂല വിതരണം നടക്കും.

7നാണ് കലാപരിപാടികൾ. ഇന്നു  ഭജന, നാളെ ദേവീ നാരായണീയം, 28നു ഭക്തിഗാന സുധ, 29നു പ്രഭാഷണം – സരോജം കൃഷ്ണൻ, 30നു സൗന്ദര്യ ലഹരി പാരായണം, ഒക്ടോബർ ഒന്നിനു ശാസ്ത്രീയ സംഗീതം, 2നു കോലാട്ടം, നൃത്തം, 3നു ഭജന. 4നു 9.30നുമത്സരങ്ങൾ. 5നു രാവിലെ 9നു വിദ്യാരംഭം, വൈകിട്ട് 5നു വിജയദശമി സമ്മേളനം. ചന്ദ്രാ ശ്രീനിവാസൻ (പ്രസി), ആശാ ശങ്കർ (സെക്ര), ഗിരിജ സുബ്രഹ്മണ്യം (കൺ), നാഗലക്ഷ്മി ശശികുമാർ (ട്രഷ) എന്നിവരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതി സുദർശന ബിൽഡിങ്ങിലാണ് നവരാത്രി മണ്ഡപവും ആഘോഷവും ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30നു ലളിതാ സഹസ്ര നാമജപം ഉണ്ടാവും. ഇന്നു വൈകിട്ട് 5നു ദീപം തെളിക്കും. 

ADVERTISEMENT

5.30നു കൊലുപൂജ, 6നു സരോജ സുബ്ബയ്യ താംബൂലവിതരണം ഉദ്ഘാടനം ചെയ്യും. 6.30ന് ഉദ്ഘാടന സമ്മേളനം. പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിക്കും. വൈക്കം രാജാംബാൾ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. 7നു സംഗീതാരാധന, ഭജന. നാളെ 6.30നു ഭജന, 28നു 6.30നു സംഗീതാരാധന – മാതംഗി സത്യമൂർത്തി, 29നു 6.30നു നൃത്ത സന്ധ്യ, 7.30നു ഡാൻഡിയ നൃത്തം, 30നു 6.30നു സംഗീതാരാധന– പൂർണിമ സുബ്രഹ്മണ്യം, ആർ.കൃഷ്ണ പ്രിയ. ഒക്ടോബർ ഒന്നിന് 7നു സോപാന സംഗീതം– കടുത്തുരുത്തി ശ്രീകുമാർ, കുടമാളൂർ നന്ദു. 2നു 6നു സംഗീതാരാധന– അൽഫിയ, 7നു ഹരികഥ– ശാസ്താംകാവ് കലാ വേദി. 3നു 6.30നു കീർത്തനാലാപനം, 7.30നു നാഗസ്വര കച്ചേരി – പാറപ്പാടം സജീഷ്, 4നു 6.30നു സംഗീതാർച്ചന, 7നു ഗാനമഞ്ജരി– വി. മീനാക്ഷി. 5നു രാവിലെ 9നു കൊലുപൂജ, പൂജയെടുപ്പ്.