കോട്ടയം ∙ ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലി മത്സരവും ഒക്‌ടോബര്‍ 2 ന് മുട്ടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. രാവിലെ കുര്‍ബാനയ്ക്കു ശേഷം ജൂബിലി പതാക ഉയര്‍ത്തലും മുന്‍കാലഭാരവാഹികളുടെ സംഗമവും. ഉച്ചകഴിഞ്ഞ് ഷന്താള്‍ ജ്യോതി സ്‌കൂള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലി മത്സരവും ഒക്‌ടോബര്‍ 2 ന് മുട്ടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. രാവിലെ കുര്‍ബാനയ്ക്കു ശേഷം ജൂബിലി പതാക ഉയര്‍ത്തലും മുന്‍കാലഭാരവാഹികളുടെ സംഗമവും. ഉച്ചകഴിഞ്ഞ് ഷന്താള്‍ ജ്യോതി സ്‌കൂള്‍ മൈതാനത്തു നിന്നും ആരംഭിക്കുന്ന പ്രേഷിത റാലി എംഎല്‍എ പി.ജെ. ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.

മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. മുട്ടം ഇടവകയില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിക്കും.

ADVERTISEMENT

അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശനകര്‍മ്മം ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, കോട്ടയം അതിരൂപതാ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍,  ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ഡേവിസ് വല്ലൂരാന്‍,  ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍, ഷൈജ ജോമോന്‍, റെജി ഗോപി, യു.കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.