കൊച്ചി – കൊളംബോ വിമാനത്തിന്റെ പറക്കൽ 
സമയം ഒരു മണിക്കൂർ 15 മിനിറ്റ്. കൊച്ചി – ദുബായ് 
4 മണിക്കൂറിൽ താഴെ. വിമാന യാത്രക്കാർ സ്ഥലത്തെത്തിയാലും 
യാത്രയാക്കാൻ വന്നവർ എംസി റോഡ് വഴി തിരികെ വീട്ടിലെത്തില്ല ! എംസി റോഡിനെ 
വിശ്വസിച്ച് വിമാന ടിക്കറ്റ് എടുക്കരുത്! 87 കിലോമീറ്റർ, കോട്ടയം തിരുനക്കര

കൊച്ചി – കൊളംബോ വിമാനത്തിന്റെ പറക്കൽ 
സമയം ഒരു മണിക്കൂർ 15 മിനിറ്റ്. കൊച്ചി – ദുബായ് 
4 മണിക്കൂറിൽ താഴെ. വിമാന യാത്രക്കാർ സ്ഥലത്തെത്തിയാലും 
യാത്രയാക്കാൻ വന്നവർ എംസി റോഡ് വഴി തിരികെ വീട്ടിലെത്തില്ല ! എംസി റോഡിനെ 
വിശ്വസിച്ച് വിമാന ടിക്കറ്റ് എടുക്കരുത്! 87 കിലോമീറ്റർ, കോട്ടയം തിരുനക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി – കൊളംബോ വിമാനത്തിന്റെ പറക്കൽ 
സമയം ഒരു മണിക്കൂർ 15 മിനിറ്റ്. കൊച്ചി – ദുബായ് 
4 മണിക്കൂറിൽ താഴെ. വിമാന യാത്രക്കാർ സ്ഥലത്തെത്തിയാലും 
യാത്രയാക്കാൻ വന്നവർ എംസി റോഡ് വഴി തിരികെ വീട്ടിലെത്തില്ല ! എംസി റോഡിനെ 
വിശ്വസിച്ച് വിമാന ടിക്കറ്റ് എടുക്കരുത്! 87 കിലോമീറ്റർ, കോട്ടയം തിരുനക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംസി റോഡിനെ വിശ്വസിച്ച് വിമാന ടിക്കറ്റ് എടുക്കരുത്! 

87 കിലോമീറ്റർ, കോട്ടയം തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്റർനാഷനൽ ടെർമിനലിനു മുന്നിൽ വരെയുള്ള ദൂരമാണ്. ഈ ദൂരം പരമാവധി രണ്ടര മണിക്കൂർ കൊണ്ടു മറികടന്നു വിമാനമേറാമെന്ന കണക്കുകൂട്ടലിൽ എംസി റോഡ് വഴി യാത്ര ചെയ്താൽ ഉദ്ദേശിച്ച വിമാനം അതിന്റെ പാട്ടിനു പോകും. 

എംസി റോഡിൽ മൂവാറ്റുപുഴ പാലത്തിലെ ഗതാഗതക്കുരുക്ക്. ചിത്രങ്ങൾ: മനോരമ.
ADVERTISEMENT

വിദ്യാഭ്യാസം, ജോലി, വിനോദം, വാണിജ്യ–വ്യവസായം തുടങ്ങിയ പല ആവശ്യങ്ങൾക്കുമായി മറ്റു നാടുകളിലേക്കുള്ള യാത്രകൾ ഏറെയും ആകാശ മാർഗമാകുന്ന ഇക്കാലത്ത് വിമാനത്താവളത്തിലേക്കുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നതും സമയം തിന്നുതീർക്കുന്നതുമായി മാറി. എംസി റോഡ് മിക്കയിടത്തും നല്ല നിലയിലാണ്. എന്നിട്ടും, കൃത്യസമയത്തു ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയില്ല. കോടികൾ മുടക്കിയിട്ടും ഈ പാതയ്ക്കിത് എന്തുപറ്റി ? കുരുക്കും അപകടക്കെണികളും പതിവാകുന്നത് എന്തുകൊണ്ട് ? ഒരന്വേഷണം. 

റോഡിൽ കണ്ടതുംഅനുഭവിച്ചതും

തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു കൊച്ചി വിമാനത്താവളം വരെ നടത്തിയ റോഡ് യാത്രയിൽ കണ്ടതും അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങളിലൂടെ... താരതമ്യേന തിരക്കു കുറഞ്ഞ ഒരു ദിവസത്തെ യാത്രയാണ്. ആകെ സമയം: 3 മണിക്കൂർ 42 മിനിറ്റ്. ഇതിൽ 30 മിനിറ്റ് ചിത്രങ്ങൾ എടുക്കാനും മറ്റുമായി വിനിയോഗിച്ചു. ബാക്കി 3 മണിക്കൂർ 12 മിനിറ്റാണ് 87 കിലോമീറ്റർ യാത്രയ്ക്കു വേണ്ടി വന്നത്. 

∙ രാവിലെ 8.45: തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു യാത്ര തുടങ്ങി തട്ടുകേടില്ലാതെ ബേക്കർ ജംക്‌ഷനും നാഗമ്പടം പാലവും കടന്നു. സംക്രാന്തിയിൽ എത്തിയപ്പോൾ ചെറിയൊരു കുരുക്ക്. ഏറ്റുമാനൂരിൽ എത്തിയതോടെ കുരുങ്ങി. അനങ്ങിയനങ്ങി 15 മിനിറ്റിൽ ഏറ്റുമാനൂർ കടന്നു. സാധാരണ ദിവസത്തെ തിരക്കു നോക്കിയാൽ അതൊരു കുരുക്കേ അല്ല. പട്ടിത്താനം ജംക്‌ഷനിൽ മണർകാട് ബൈപാസ് വന്നു ചേരുന്ന ഭാഗത്തു ടാറിങ് ജോലികൾ നടക്കുന്നു. ഇവിടെ മുതൽ എറണാകുളം അതിർത്തി കടക്കും വരെ വളവും തിരിവുമായി അൽപം സാഹസിക ഭാവത്തിലാണ് എംസി റോഡ്. 

ADVERTISEMENT

എറണാകുളം ജില്ലയിൽ എംസി റോഡ് തുടങ്ങുന്നതു കൂത്താട്ടുകുളം ചോരക്കുഴി പാലം മുതലാണ്. പുതുവേലി മുതൽ ആറൂർ ചാന്ത്യം കവല വരെ റോഡിൽ മുപ്പതിലേറെ വളവുകളുണ്ട്. കഴിഞ്ഞ വർഷം ഇരുപതോളം അപകടങ്ങളിലായി 10 പേർ ഈ ഭാഗങ്ങളിൽ മരിച്ചെന്നാണു പൊലീസിന്റെ കണക്ക്. ഇവിടത്തെ അപകട വളവിലൊന്നിൽ തൊട്ടുതൊട്ടില്ല എന്ന രീതിയിൽ ഏതാനും വാഹനങ്ങൾ മറികടന്നു പോയി. 

∙ സമയം 10.30: മൂവാറ്റുപുഴയിലേക്കു ചെന്നതേ കുരുക്കിലേക്കാണ്.  കുറച്ചു മുൻപ് കടന്നു പോയ ജാഥയുടെ കുരുക്കിന്റെ ബാക്കിയാണ്. കുരുക്കു മുറുക്കുന്നതിനു മറ്റൊരു കാരണമായി അനധികൃത പാർക്കിങ്. നഗരപരിധി വിട്ടു നീങ്ങിത്തുടങ്ങിയപ്പോൾ, പല വാഹനങ്ങളും അതിവേഗത്തിൽ ഓവർടേക്ക് ചെയ്തു പോകുന്നുണ്ട്, നഷ്ടപ്പെട്ട സമയം തിരികെ പിടിക്കാനെന്ന പോലെ. 

∙ 11.30: പെരുമ്പാവൂർ നഗരത്തിലേക്കു കടക്കുന്നതിനു മുൻപ് 20 മിനിറ്റോളം നീണ്ട നിര. നഗരത്തിലുണ്ടായ വാഹനാപകടമാണു കാരണങ്ങളിൽ ഒന്ന്. പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പിന്നെയും നഷ്ടമായി ഒരു 10–15 മിനിറ്റ്. ഭാഗ്യം! കുപ്പിക്കഴുത്തുപോലുള്ള കാലടി പാലം കടക്കാൻ അധികം കാത്തുകിടക്കേണ്ടി വന്നില്ല. 10 മിനിറ്റിൽ കടന്നു കിട്ടി. മറ്റൂർ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വിമാനത്താവളത്തിലേക്കുള്ള പാതയിലേക്ക്.

എംസി റോഡിന്റെ ഭാഗമല്ലെങ്കിലും മറ്റൂർ മുതൽ മരോട്ടിച്ചോട് വരെയുള്ള ഭാഗം അപകട കേന്ദ്രമാണ്. കഴിഞ്ഞ 10 വർഷത്തിനകം മുപ്പതോളം അപകട മരണങ്ങൾ. ഇവിടവും പിന്നിട്ട് വിമാനത്താവളത്തിലെത്തുമ്പോൾ സമയം 12.27. ഇനി ചെക്ക് ഇൻ സമയം. വൈകിട്ടു മൂന്നിനുള്ള വിമാനത്തിൽ പോകാൻ കോട്ടയത്തു നിന്ന് ഒരാൾ രാവിലെ 8.45നു പുറപ്പെട്ടാലും കിട്ടിയാലായി എന്നതാണ് അവസ്ഥ. ഇനി യാത്ര വൈകിട്ടാണെങ്കിലോ? കാത്തിരിക്കുന്നത് അഴിയാക്കുരുക്കു തന്നെ. 

ADVERTISEMENT

കുരുക്കിൽ നഷ്ടം വിദേശ ജോലിയും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്് ആഭ്യന്തര വിമാനങ്ങൾ ഏറെയും പുറപ്പെടുന്നതു രാവിലെ 6 മുതൽ രാത്രി 10.30 വരെയുള്ള സമയത്താണ്; രാജ്യാന്തര സർവീസുകളിൽ ഭൂരിഭാഗവും രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെയും. വിമാനത്താവളത്തിൽ ചെക്ക് ഇൻ സമയം ആഭ്യന്തര സർവീസുകൾക്ക് ഒന്നര മണിക്കൂറും രാജ്യാന്തര സർവീസുകൾക്കു 3 മണിക്കൂറുമാണ്.

ഈ സമയം കൂടി കണക്കു കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും എംസി റോഡിലെ കുരുക്കിൽപെട്ടു വിമാനം കിട്ടാതെ വിദേശജോലി നഷ്ടമായവർ പോലുമുണ്ട്.