എരുമേലി ∙ മണ്ഡല– മകരവിളക്ക് തീർഥാടനം ഹരിതചട്ടം പാലിച്ചു പൂർത്തിയാക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും. രാസ സിന്ദൂരം നിരോധിക്കും. ജൈവ സിന്ദൂരത്തിന്റെ ലഭ്യത ജില്ലാ കലക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ മണ്ഡല– മകരവിളക്ക് തീർഥാടനം ഹരിതചട്ടം പാലിച്ചു പൂർത്തിയാക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും. രാസ സിന്ദൂരം നിരോധിക്കും. ജൈവ സിന്ദൂരത്തിന്റെ ലഭ്യത ജില്ലാ കലക്ടർ ഉറപ്പുവരുത്തും. മാലിന്യം തരംതിരിച്ച് സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്യും. 

ഇതിനായി താൽക്കാലിക കടകളിൽ നിന്ന് ഡിപ്പോസിറ്റ് വാങ്ങും. ഭക്ഷണ വിതരണത്തിനു പേപ്പർ പ്ലേറ്റുകൾ ഒഴിവാക്കും. ജില്ലാ കലക്ടർ ഡോ. പി.കെ.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ആർ.പ്രകാശ് എന്നിവർ പ്രസംഗിച്ചു. വിവിധ സർക്കാർ  വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

അഴിഞ്ഞ കുരുക്കുകൾ

1)കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ ഭാഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും.

2)കെഎസ്ആർടിസി പാർക്കിങ്ങിന് സ്വകാര്യ സ്ഥലം ലഭ്യമാക്കി.

3)ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിന് കെഎസ്ഇബി താൽക്കാലിക സൗകര്യം ഒരുക്കും. മോട്ടർ വാഹന വകുപ്പ് വാഹന ചാർജിങ്ങിന് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കും.

ADVERTISEMENT

4)സീബ്രാ ലൈനുകൾ തെളിക്കും. ദിശാബോർഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കുകയും മാഞ്ഞത് മാറ്റി സ്ഥാപിക്കുകയും ചെയ്യും.

5)ഭക്ഷണത്തിന് ഏകീകരിച്ച വില മാത്രം തീർഥാടകരിൽ നിന്നു വാങ്ങാവൂ. തീർഥാടകർ അല്ലാത്തവർക്ക് ഇതു ബാധകമല്ല. പക്ഷേ തീർഥാടകർക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക സൗകര്യം സജ്ജമാക്കണം.

6)തിരിച്ചറിയൽ കാർഡ് ഇല്ലാതെ ഉദ്യോഗസ്ഥർ കടകൾ പരിശോധന പാടില്ല.

7)പാർക്കിങ് മൈതാനങ്ങളിലെ ഫീസ് ഏകീകരിക്കും.

ADVERTISEMENT

ഇനിയും അഴിയാൻ കുരുക്കുകൾ ഒട്ടേറെ

1)കൊരട്ടി മുതൽ എരുമേലി വരെയുള്ള ഭാഗത്ത് തീർഥാടകർ യാത്ര ചെയ്യുന്ന റോഡ് ടാറിങ് നടക്കില്ല. 

2)പല തവണ ടെൻഡർ വിളിച്ചിട്ടും ആരും എടുക്കാനില്ലെന്നു പൊതുമരാമത്ത് വകുപ്പ്. റോഡിലെ കുഴികൾ എങ്കിലും തൽക്കാലം അടയ്ക്കാൻ എംഎൽഎയുടെ നിർദേശം.

3)ഓരുങ്കൽക്കടവിൽ തീർഥാടകർക്ക് ഇറങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്ന പടിക്കെട്ടുകൾ ഈ തീർഥാടന കാലത്ത് നിർമിക്കാൻ കഴിയില്ലെന്ന് മേജർ ഇറിഗേഷൻ വിഭാഗം. 

4)പകരമായി താൽക്കാലിക റാംപ് നിർമിക്കും.

5) 500ൽ അധികം തീർഥാടകർക്കുള്ള സൗകര്യമുള്ള കൊരട്ടിയിലെ കെടിഡിസി പിൽഗ്രിം അമിനിറ്റി സെന്ററിലേക്കുള്ള റോഡ് തകർന്നത് ടാർ ചെയ്യില്ല. ഇതിനുള്ള തനത് ഫണ്ടിലെന്നു പൊതുമരാമത്ത് കെട്ടിടവിഭാഗം. മുൻപ് നൽകിയ പദ്ധതി ഇതുവരെ അംഗീകരിച്ചിട്ടില്ല. 

റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനു കർശന നടപടി വേണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.

ആയിരക്കണക്കിനു തീർഥാടകർ ആശ്രയിക്കുന്ന തുമാരംപാറ – 35ൽ റോഡ് ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാത്തതു മൂലം റോഡ് ടാറിങ് വൈകുന്നു. പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമില്ല.