പാലാ ∙ കോടികൾ മുടക്കി മീനച്ചിൽ റിവർവ്യൂ പാർക്ക് നിർമിച്ചത് എന്തിനാണെന്നു മാത്രം ആർക്കുമറിയില്ല. കൊട്ടിഘോഷിച്ച് നിർമാണവും നിർമാണോദ്ഘാടനവും നടത്തിയശേഷം റിവർവ്യൂ പാർക്ക് തുറന്നു കൊടുക്കാൻ ആരുമില്ലെന്നതാണ് അവസ്ഥ. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം

പാലാ ∙ കോടികൾ മുടക്കി മീനച്ചിൽ റിവർവ്യൂ പാർക്ക് നിർമിച്ചത് എന്തിനാണെന്നു മാത്രം ആർക്കുമറിയില്ല. കൊട്ടിഘോഷിച്ച് നിർമാണവും നിർമാണോദ്ഘാടനവും നടത്തിയശേഷം റിവർവ്യൂ പാർക്ക് തുറന്നു കൊടുക്കാൻ ആരുമില്ലെന്നതാണ് അവസ്ഥ. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കോടികൾ മുടക്കി മീനച്ചിൽ റിവർവ്യൂ പാർക്ക് നിർമിച്ചത് എന്തിനാണെന്നു മാത്രം ആർക്കുമറിയില്ല. കൊട്ടിഘോഷിച്ച് നിർമാണവും നിർമാണോദ്ഘാടനവും നടത്തിയശേഷം റിവർവ്യൂ പാർക്ക് തുറന്നു കൊടുക്കാൻ ആരുമില്ലെന്നതാണ് അവസ്ഥ. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കോടികൾ മുടക്കി മീനച്ചിൽ റിവർവ്യൂ പാർക്ക് നിർമിച്ചത് എന്തിനാണെന്നു മാത്രം ആർക്കുമറിയില്ല. കൊട്ടിഘോഷിച്ച് നിർമാണവും നിർമാണോദ്ഘാടനവും നടത്തിയശേഷം റിവർവ്യൂ പാർക്ക് തുറന്നു കൊടുക്കാൻ ആരുമില്ലെന്നതാണ് അവസ്ഥ.നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം കോംപ്ലക്സ്, അമിനിറ്റി സെന്റർ, തൂക്കുപാലം എന്നിവ ഉദ്ഘാടനം ചെയ്തിട്ട് 2 വർഷം പിന്നിട്ടു. 2000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം കാടു കയറിയും തൂക്കുപാലം തുരുമ്പെടുത്തും നശിക്കുകയാണ്. 5 കോടിയിലേറെ രൂപ മുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയത്.

ഗ്രീൻ ടൂറിസം സംഗമം പാർക്ക്

മീനച്ചിൽ റിവർവ്യൂ പാർക്കിലേക്ക് ളാലം തോടിനു കുറുകെ നിർമിച്ച ഇരുമ്പു പാലം
ADVERTISEMENT

ഗ്രീൻ ‍ടൂറിസം പദ്ധതിയിൽ പെടുത്തിയാണ് ഗ്രീൻ ടൂറിസം സംഗമം പാർക്ക് നിർമിച്ചത്. ടൗണിനു നടുവിൽ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിനു സമീപം 45 സെന്റ് സ്ഥലത്താണ് റിവർവ്യൂ പാർക്ക് നിർമിച്ചത്. ഇവിടേക്ക് ളാലം തോടിനു കുറുകെ തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം സജ്ജമാക്കി. ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് പാലത്തിലേക്കു പ്രവേശന സൗകര്യവും ഏർപ്പെടുത്തി.

ഭൂഗർഭ നിർമിതി

മീനച്ചിൽ റിവർവ്യൂ പാർക്കിലെ ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമിതിയുടെ വശങ്ങൾ കാടു കയറിയ നിലയിൽ

പാലാ കുരിശുപള്ളിയുടെ മാതൃകയിലുള്ള പാലത്തിന്റെ പ്രവേശന കവാടം, ലണ്ടൻ ബ്രിജിന്റെ മാതൃകയിലുള്ള ഇരുമ്പുപാലം, പാരീസിലെ ലവ് റെ മ്യൂസിയത്തിന്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമിതി എന്നിവയെല്ലാം പ്രത്യേകതയായിരുന്നു. ഭൂഗർഭ മുറിയിൽ 200 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഹാൾ, 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ കോൺഫറൻസ് ഏരിയ, തുറന്ന ലഘുഭക്ഷണശാല, റിവർവ്യൂയിങ് പ്ലാറ്റ്ഫോം, ചെറിയ പാർക്ക്, നടപ്പാത, വൈദ്യുത ദീപാലങ്കാരം എന്നിവയെല്ലാം രൂപകൽപന ചെയ്തു.

2 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഇരുമ്പു പാലം ഉദ്ഘാടനത്തിനുശേഷം തുറന്നിട്ടില്ല. മീനച്ചിലാറിനോടും ളാലം തോടിനോടും ചേർന്നുള്ള നഗരസഭയുടെ സ്ഥലം കെട്ടിയെടുത്താണ് പാർക്കും ഉദ്യാനവും നിർമിച്ചത്. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്ക് വേയും തയാറാക്കി. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിന്റും നിർമിച്ചു. സായാഹ്നങ്ങൾ ചിലവഴിക്കാനും കുട്ടികൾക്ക് ഉല്ലാസ സ്ഥലമൊരുക്കാനും ഉതകുംവിധമായിരുന്നു പദ്ധതി.

ADVERTISEMENT

ഗ്രീൻ ടൂറിസം പദ്ധതി കവാടം

2013ൽ ഭരണാനുമതി ലഭിച്ച‍ മീനച്ചിൽ റിവർവ്യൂ പാർക്കിനും തൂക്കുപാലത്തിനുമായി മന്ത്രിയായിരുന്ന കെ.എം.മാണി‍ 5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല എന്നീ സഞ്ചാര കേന്ദ്രങ്ങളും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങൾപാറ തുടങ്ങിയ തീർഥാടന സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന ഗ്രീൻ ടൂറിസം പദ്ധതിയുടെ കവാടമെന്ന നിലയിലാണ് പാലായിൽ കേന്ദ്രം സജ്ജമാക്കിയത്.

ലക്ഷങ്ങളുടെ നഷ്ടം

2021 ഫെബ്രുവരി 22 നു 3 വർഷത്തേക്ക് അമിനിറ്റി സെന്റർ വാടകയ്ക്കു നൽകുന്നതിനായി ടെൻഡർ ക്ഷണിച്ച് വിനോദ സഞ്ചാര വകുപ്പ് പത്രമാധ്യമങ്ങളിൽ പരസ്യം നൽകി. മാസം തോറും 25000 രൂപ വാടക നൽകി അമിനിറ്റി സെന്റർ ഏറ്റെടുക്കാൻ ക്വട്ടേഷനും‍ ലഭിച്ചു.‍ വൈദ്യുതി, വെള്ളം, അറ്റകുറ്റപ്പണികൾ എന്നിവയുടെ തുകയും അമിനിറ്റി സെന്റർ വാടകയ്ക്ക് എടുക്കുന്നവർ നൽകണം. ഇത്തരം നിബന്ധനകളെല്ലാം അംഗീകരിക്കാൻ ആളുണ്ടായിട്ടും  കെട്ടിടം വാടകയ്ക്ക് നൽകിയില്ല. ടെൻഡർ വിളിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞതല്ലാതെ പിന്നീട് അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല.

ADVERTISEMENT

വൈദ്യുതി കണക്‌ഷൻ

വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ‍ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് ളാലം തോടിന്റെ മറുകരയിലേക്ക് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കേണ്ടത് വിനോദ സഞ്ചാര വകുപ്പാണ്. കെട്ടിടം വാടകയ്ക്കു നൽകാതെ വൈദ്യുതി എത്തിച്ചാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ വൈദ്യുതി തൽക്കാലം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. കെട്ടിടം നിർമിച്ച വകയിൽ കരാറുകാരന് 1 കോടിയിലേറെ രൂപ നൽകാനുമുണ്ട്.

സർക്കാർ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ മുഖേനയാണ് പദ്ധതി പൂർത്തിയാക്കിയത്. വിനോദ സഞ്ചാര വകുപ്പിന്റെ കോട്ടയം ഡപ്യൂട്ടി ഡയറക്ടർക്കാണ് ചുമതല. പാലായിൽ നിന്ന് 50 കിലോമീറ്റർ അകലെ കുമരകം കവണാറ്റിൻകരയിലുള്ള ടൂറിസം വകുപ്പിന്റെ ജില്ല കാര്യാലയത്തിൽ നിന്ന് അമിനിറ്റി സെന്റർ പ്രവർത്തിപ്പിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഗ്രീൻ ടൂറിസം പാലാ ഓഫിസിലെ ജീവനക്കാരെ കഴിഞ്ഞ വർഷം പിരിച്ചു വിട്ടതോടെ ഓഫിസ്  നിലച്ചു. ഗ്രീൻ ടൂറിസം പദ്ധതി ഓഫിസിനായി ഉണ്ടായിരുന്ന ജീപ്പ് പാലാ ആർഡിഒയുടെ ഉപയോഗത്തിനായി കലക്ടർ വിട്ടുനൽകി.