പാലാ ∙ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി നിറവിൽ. 1998 ജൂണിൽ സിബിഎസ്ഇ സിലബസിലാണ് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സിഎംഐ സന്യാസ സമൂഹത്തിലെ വൈദികരുടെ നിയന്ത്രണത്തിലുള്ള ചാവറ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി നിറവിൽ. 1998 ജൂണിൽ സിബിഎസ്ഇ സിലബസിലാണ് സ്കൂൾ ആരംഭിച്ചത്.വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സിഎംഐ സന്യാസ സമൂഹത്തിലെ വൈദികരുടെ നിയന്ത്രണത്തിലുള്ള ചാവറ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

പ്രവിശ്യ വിദ്യാഭ്യാസ  കൗൺസിലർ ഫാ.ജോർജ് ഇടയാടിയിൽ, ഫാ.ജയിംസ് നീണ്ടുശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ് വിൻസെന്റ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കലാണ് സ്കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ചെയർമാനും ആദ്യ മാനേജരും ഫാ.അലോഷ്യസ് പുതിയപറമ്പിലാണ്. ആദ്യ പ്രിൻസിപ്പലായി ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ ചുമതലയേറ്റു.

ADVERTISEMENT

ഫാ.സാജൻ തെക്കേമറ്റപ്പള്ളിൽ, ഫാ.ഇമ്മാനുവൽ പഴയപുര, ബോബി, ഫാ.മാത്യു കരീത്തറ എന്നിവർ പലപ്പോഴായി പ്രിൻസിപ്പൽമാരായിരുന്നു. ഫാ.സാബു കൂടപ്പാട്ടാണ് ഇപ്പോൾ പ്രിൻസിപ്പൽ. ഫാ.ബാസ്റ്റിൻ മംഗലത്തിൽ വൈസ് പ്രിൻസിപ്പലും ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക മാനേജരായും പ്രവർത്തിക്കുന്നു.50ൽ താഴെ കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇപ്പോൾ 4,000  വിദ്യാർഥികളുണ്ട്.അധ്യാപകരും അനധ്യാപകരുമായി 300 ലേറെ പേരും.

മികച്ച അധ്യയന നിലവാരം പുലർത്തുന്ന സ്ഥാപനമാണിത്.എല്ലാ വർഷവും 100 ശതമാനം വിജയത്തോടൊപ്പം നൂറുകണക്കിനു വിദ്യാർഥികൾ മെഡിക്കൽ, എൻജിനീയറിങ് പഠന യോഗ്യത നേടുന്നുണ്ട്. മത്സര പരീക്ഷകളിൽ കേരളത്തിലെ ആദ്യ 10 റാങ്കുകളിൽ എല്ലാ വർഷവും ചാവറയിലെ കുട്ടികളുണ്ട്. വിദ്യാഭ്യാസ മികവിനു പുരസ്കാരങ്ങളും സ്കൂളിനെ തേടിയെത്തി.20 തിയറ്ററുകൾ ഒരുക്കി കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ നടത്തി. സ്മാർട് ക്ലാസുകൾ, 3ഡി തിയറ്റർ,കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ഹോസ്റ്റൽ, കന്റീൻ, സ്വിമ്മിങ് പൂൾ, ജിംനേഷ്യം, ടർഫ് ഉൾപ്പെടെ സ്പോർട്സ് കോംപ്ലക്സ് എന്നിങ്ങനെ സൗകര്യങ്ങളുണ്ട്.