ഉദയനാപുരം ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാം ഉത്സവദിനത്തിൽ രാത്രി നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. വൈക്കം ഹരിഹര അയ്യർ, ടിവിപുരം അനിരുദ്ധൻ എന്നിവർ സ്പെഷൽ നാഗസ്വരവും, ഉദയനാപുരം സാജൻ, വാരനാട് വിഷ്ണു എന്നിവർ തകിലും ഒരുക്കി. ഉദയനാപുരത്തപ്പന്റെ വലിയവിളക്ക് 12 നാഗങ്ങൾ അകത്തും 12 നാഗങ്ങൾ വെളിയിലും, 3 നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയനാപുരം ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാം ഉത്സവദിനത്തിൽ രാത്രി നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. വൈക്കം ഹരിഹര അയ്യർ, ടിവിപുരം അനിരുദ്ധൻ എന്നിവർ സ്പെഷൽ നാഗസ്വരവും, ഉദയനാപുരം സാജൻ, വാരനാട് വിഷ്ണു എന്നിവർ തകിലും ഒരുക്കി. ഉദയനാപുരത്തപ്പന്റെ വലിയവിളക്ക് 12 നാഗങ്ങൾ അകത്തും 12 നാഗങ്ങൾ വെളിയിലും, 3 നില മകുടവുമായി നിർമിച്ച കരിമ്പച്ച നിറത്തിലെ താമരവില്ല് വർണക്കുട വലിയവിളക്കിന് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പിന് പ്രൗഢി കൂട്ടി. 

പഞ്ചവാദ്യം ഇന്ന് 

ADVERTISEMENT

ഇന്ന് വൈകിട്ട് 4ന് കാഴ്ചശ്രീബലിക്ക് വാദ്യകലാരത്നം വൈക്കം ചന്ദ്രൻ മാരാർ നേതൃത്വം നൽകുന്ന പഞ്ചവാദ്യം താളവാദ്യ വിന്യാസം സൃഷ്ടിക്കും. ചോറ്റാനിക്കര നന്ദപ്പമാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ, ഏലൂർ അരുൺദേവ് വാര്യർ, ഏലൂർ ബിജു, കാവിൽ അജയൻ മാരാർ, ചോറ്റാനിക്കര വേണുഗോപാൽ, പള്ളിപ്പുറം ജയൻ, കുമ്മത്ത് രാമൻകുട്ടി, ഉദയനാപുരം ഷിബു തുടങ്ങിയ 50ൽപരം കലാകാരൻമാർ അണിനിരക്കും. 

∙ തെക്കുംചേരിമേൽ‍ എഴുന്നള്ളിപ്പ് നാളെ പുലർച്ചെ 5ന്

ഏഴാം ഉത്സവ ദിനത്തിലെ വിളക്കിന്റെ 5 പ്രദക്ഷിണം പൂർത്തിയാക്കി തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ ഗോപുരം വഴി ഇറങ്ങി അരിമ്പുകാവ് ക്ഷേത്രത്തിലെത്തി ഇറക്കിപ്പൂജയും വിശേഷാൽ നിവേദ്യവും നടത്തും. 

∙ പഞ്ചാരിമേളം നാളെ

ADVERTISEMENT

എട്ടാം ഉത്സവ ദിനമായ നാളെ വൈകിട്ട് 5ന് കാഴ്ചശ്രീബലിക്ക് കലാചാര്യ തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചാരിമേളം അകമ്പടിയേകും. 

ഉദയനാപുരം രാജേഷ്, ഉദയനാപുരം ഹരി, തിരുവാങ്കുളം രഞ്ജു, ഉദയനാപുരം കൃഷ്ണൻകുട്ടി കുറുപ്പ്, രവിപുരം ജയൻ വാര്യർ, തൃക്കപുരം മനോജ്, ഉദയനാപുരം ഷിബു, വൈക്കം ബാബു, പാണാവള്ളി ശങ്കർ, പുതിയകാവ് അൻപുനാഥ് തുടങ്ങിയ 50ൽ പരം കലാകാരൻമാർ അണിനിരക്കും. 

∙ ക്ഷേത്രത്തിൽ ഇന്ന് 

പാരായണം – രാവിലെ 5.00

ADVERTISEMENT

ശ്രീബലി, നാഗസ്വരം ഉദയനാപുരം സി.എസ് ഉദയകുമാർ, കണ്ണൻ, തകിൽ തൃപ്പൂണിത്തുറ ശ്രീകുമാർ, ഉദയനാപുരം സാജൻ – 8.00

കാസർഗോഡ് തിരുവാതിര – ഉദയനാപുരം ശ്രീകൃഷ്ണ തിരുവാതിര സംഘം – 11.00

പ്രസാദഊട്ട് – ഉച്ചയ്ക്ക് 12.00

ഉത്സവബലി ദർശനം – 1.00

കാഴ്ചശ്രീബലി, മയൂരനൃത്തം, വൈക്കം ചന്ദ്രൻമാരാരും സംഘവും മേജർസെറ്റ് പഞ്ചവാദ്യം – 

വൈകിട്ട് 4.00,അത്താഴക്കഞ്ഞി – രാത്രി 8.00

ബാലെ ബ്രഹ്മാണ്ഡ നായകൻ – 

തിരുവനന്തപുരം സർഗവീണ –  9.00

തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് – 

നാളെ പുലർച്ചെ 5.00