ചങ്ങനാശേരി ∙ വിശ്വാസ സഹസ്രങ്ങൾക്കു അനുഗ്രഹം പകർന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചാണു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി എഴുന്നള്ളിച്ചത്. കുരിശുംമൂട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ വിശ്വാസ സഹസ്രങ്ങൾക്കു അനുഗ്രഹം പകർന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു. മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചാണു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി എഴുന്നള്ളിച്ചത്. കുരിശുംമൂട് കവലയിലേക്കു നടത്തിയ പ്രദക്ഷിണത്തിൽ ഫാ.തോമസ് ചൂളപ്പറമ്പിൽ കാർമികത്വം വഹിച്ചു.

തിരുനാളിന്റെ പ്രധാന ദിനമായിരുന്ന ഇന്നലെ രാവിലെ നടന്ന തിരുക്കർമങ്ങളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ കാർമികരായി. ഇടവകക്കാരായ വൈദികരുടെയും ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരുടെയും നേതൃത്വത്തിൽ നടത്തിയ കുർബാനയ്ക്കു ഫാ.മാത്യു പുത്തനങ്ങാടി കാർമികത്വം വഹിച്ചു. 

ADVERTISEMENT

വികാരി ജനറൽമാരായ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ഡോ.ജയിംസ് പാലയ്ക്കൽ, ഫാ.ജേക്കബ് നടുവിലേക്കളം എന്നിവർ മറ്റു സമയങ്ങളിൽ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. നാളെ മുതൽ 16 വരെ ദിവസവും വൈകിട്ട് 4.30ന് കുർബാന നടത്തും.  പൂർവിക സ്മരണ ദിനമായ 16ന് വൈകിട്ട് 4.30ന് കുർബാനയ്ക്കു ശേഷം സെമിത്തേരി സന്ദർശനം. 18ന് കൊടിയിറക്ക് തിരുനാൾ ദിനത്തിൽ വൈകിട്ട് 6ന് മന്ദിരത്തിലേക്ക് പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക്.