കുറുപ്പന്തറ ∙ ചെടിച്ചട്ടികളിൽ ഓറഞ്ച് വിളയിച്ച് എ.എസ്. ആശാ മോൾ. വീട്ടിലെ ജോലികൾക്ക് ശേഷം ചെറിയ രീതിയിൽ കൃഷിയും ചെടികളുടെ പരിപാലനവും നടത്തുന്നുണ്ട് ആശ. അങ്ങനെ വളർത്തിയെടുത്തതാണ് ഈ ബുഷ് ഓറഞ്ച്. വീടിന്റെ സിറ്റൗട്ടിലാണ് ചട്ടിയിൽ ഓറഞ്ച് നിറയെ വിളഞ്ഞിരിക്കുന്നത്. മാഞ്ഞൂർ പഞ്ചായത്തിൽ കാഞ്ഞിരം മുകളേൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പന്തറ ∙ ചെടിച്ചട്ടികളിൽ ഓറഞ്ച് വിളയിച്ച് എ.എസ്. ആശാ മോൾ. വീട്ടിലെ ജോലികൾക്ക് ശേഷം ചെറിയ രീതിയിൽ കൃഷിയും ചെടികളുടെ പരിപാലനവും നടത്തുന്നുണ്ട് ആശ. അങ്ങനെ വളർത്തിയെടുത്തതാണ് ഈ ബുഷ് ഓറഞ്ച്. വീടിന്റെ സിറ്റൗട്ടിലാണ് ചട്ടിയിൽ ഓറഞ്ച് നിറയെ വിളഞ്ഞിരിക്കുന്നത്. മാഞ്ഞൂർ പഞ്ചായത്തിൽ കാഞ്ഞിരം മുകളേൽ വീട്ടിൽ മനുവിന്റെ ഭാര്യയാണ് ആശ . ചെറിയ പരിചരണവുമാണ് ബുഷ് ഓറഞ്ച് ചെടി വളർത്തിയെടുക്കുന്നതിന് വേണ്ടത്. 

ഒരേ സമയം വീട്ടുമുറ്റത്തു അലങ്കാരവും ആരോഗ്യത്തിന് വളരെയധികം ഗുണ പ്രദവുമായ ഒന്നാണ് ബുഷ് ഓറഞ്ച് . എല്ലാ സീസണിലും ഇതിന്റെ ഫലം ലഭിക്കും. ഇതിന് ചെറു നാരങ്ങയേക്കാൾ അൽപം വലുപ്പം കൂടുതലും ഓറഞ്ചിന്റെ രുചിയുമാണ് ഉള്ളത്. വൈറ്റമിൻ സിയുടെ ഒരു കലവറയാണ് ബുഷ് ഓറഞ്ച്. ഇതിന് വെള്ള നിറത്തിലുളള പൂവ് ആണുള്ളത്. ചെറു പ്രായത്തിൽ ഇരുണ്ട പച്ച നിറവും പഴുത്ത് പാകമാകുമ്പോൾ ഓറഞ്ച് നിറത്തിലുമാണ് കാണപ്പെടുന്നത്. ഇത് ഓറഞ്ച് പോലെ കഴിച്ചാൽ പുളിപ്പ് കൂടുതലാണ്. 

ADVERTISEMENT

എന്നാൽ ഇത് നാരങ്ങ വെള്ളം ഉണ്ടാക്കുന്നതു പോലെ പിഴിഞ്ഞെടുത്തു ശീതള പാനീയമായി ഉപയോഗിക്കാം. ചെടിച്ചട്ടിയിലും മണ്ണിലും നടാവുന്നതാണ്. ഏത് കാലാവസ്ഥയിലും നന്നായി വളരുന്നു. എല്ലാ സമയത്തും ഫലവും ലഭിക്കുന്നു. ചട്ടിയിൽ നടന്നുതാണ് നല്ലതെന്നു ആശ പറയുന്നു. ഫലവൃക്ഷത്തൈകൾ, പച്ചക്കറി വിത്തുകൾ, വിവിധതരം തൈകൾ എന്നിവയും ആശ വളർത്തുന്നുണ്ട്.മൃദുൽ, മിഥ എന്നിവർ മക്കളാണ്.