കോട്ടയം ∙ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിൽ ഉണ്ടായിരുന്ന 5 പേർക്ക് പരുക്ക്. കുടമാളൂർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാരാപ്പുഴ പതിനാറിൽചിറ പാണക്കേരിച്ചിറയിൽ പി.സി.റെജിമോൻ (59) ആണ് മരിച്ചത്. ബിഎസ്എൻഎൽ തിരുനക്കര എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്കാണ്. ഡ്രൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙  ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിൽ ഉണ്ടായിരുന്ന 5 പേർക്ക് പരുക്ക്. കുടമാളൂർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന   കാരാപ്പുഴ പതിനാറിൽചിറ പാണക്കേരിച്ചിറയിൽ പി.സി.റെജിമോൻ (59) ആണ് മരിച്ചത്. ബിഎസ്എൻഎൽ തിരുനക്കര എക്സ്ചേഞ്ചിലെ ടെലികോം മെക്കാനിക്കാണ്. ഡ്രൈവർ നട്ടാശേരി സ്വദേശി കൊച്ചുമോൻ (53), യാത്രക്കാരായ തിരുനക്കര കുളങ്ങര രാജശേഖരൻ നായർ (54), ഭാര്യ അമ്മിണി (49), മകൾ ദേവിക (22), ബന്ധു ദേവലോകം സ്വദേശിനി മീനു (25) എന്നിവർക്കാണ് പരുക്ക്. ഇവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.45ന് എംസി റോഡിൽ എസ്എച്ച് മൗണ്ട് മഠം ജംക്‌ഷനിലാണ് അപകടം. ചവിട്ടുവരി മണപ്പുറത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു രാജശേഖരൻനായരും കുടുംബാംഗങ്ങളും. ചവിട്ടുവരിയിൽനിന്നാണ് ഇവർ ഓട്ടോയിൽ കയറിയത്. കോട്ടയം ഭാഗത്തേക്കു പോകുന്നതിനിടെ മഠം ജംക്‌ഷ‌നിൽ എത്തിയപ്പോൾ റോഡ് കുറുകെ കടന്ന റെജിമോനെ രക്ഷിക്കാനായി ഓട്ടോ ഉടൻ നിർത്തിയെങ്കിലും ഇടിച്ചു. ഇതിനിടെ ഓട്ടോ മറിഞ്ഞു.  റെജിമോനെ ഉടൻ ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  റെജിമോന്റെ ഭാര്യ: ഗീത. മകൻ: മോബിൻ.