പാലാ ∙ എസ്‌സിഇആർടിയുടെ മികവിന്റെ ചിത്രീകരണം ഗവ. ന്യൂ എൽപി സ്കൂളിൽ നടന്നു. എസ്ഇആർടിയുടെ സംസ്ഥാനതല മികവ് ചിത്രീകരണത്തിന് കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ചകിണിക്കുന്നു സ്കൂൾ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഗവൺമെന്റ് ന്യൂ എൽ പി സ്കൂൾ പുലിയന്നൂർ. ഈ വിദ്യാലയത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ എസ്‌സിഇആർടിയുടെ മികവിന്റെ ചിത്രീകരണം ഗവ. ന്യൂ എൽപി സ്കൂളിൽ നടന്നു. എസ്ഇആർടിയുടെ സംസ്ഥാനതല മികവ് ചിത്രീകരണത്തിന് കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് ചകിണിക്കുന്നു സ്കൂൾ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഗവൺമെന്റ് ന്യൂ എൽ പി സ്കൂൾ പുലിയന്നൂർ. ഈ വിദ്യാലയത്തിലെ "നീലാംബരി - a സിംഫണി"  എന്ന സർഗ്ഗാത്മക രക്ഷാകർതൃ സമിതി നടത്തിയ വേറിട്ട പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ ഈ മികവിനു അർഹമാക്കിയത്.

പുലിയന്നൂർ ഗവ. ന്യൂ എൽപി സ്കൂളിൽ നടന്ന ചിത്രീകരണം

അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് കൈകോർത്തു നിൽക്കുന്ന അക്കാദമിക പരിസരമാണ് ഈ വിദ്യാലയത്തിൽ. രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ഊഷ്മളമായ ബന്ധം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഗുണാത്മകമായ സ്വാധീനം ചെലുത്തുന്നു. വിദ്യാർഥികളുടെത് മാത്രമല്ല രക്ഷിതാക്കളുടെ സർഗ്ഗശേഷികൾക്കും പ്രകാശനം നൽകുന്ന വേദി കൂടിയായി സ്കൂൾ മാറിയിരിക്കുന്നു.

ADVERTISEMENT

ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പിടിഎ അവാർഡ്, സബ്ജില്ലാതലം ഒന്നാംസ്ഥാനം, കോട്ടയം റവന്യൂ ജില്ലാതലം രണ്ടാം സ്ഥാനം, കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ഛവിദ്യാലയ പുരസ്കാരം തുടങ്ങിയവ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. എസി സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, എഡിസൺ ശാസ്‌ത്രപാർക്, കിഡ്സ്‌ പാർക്ക്‌, ജൈവവൈവിധ്യ ഉദ്യാനം, ജൈവ പച്ചക്കറി കൃഷി തുടങ്ങിയവ സ്കൂളിന്റെ മികവിന് മാറ്റുകൂട്ടുന്നു.

ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇന്ന് ഹെഡ്മിസ്ട്രസ് ആശ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും മുത്തോലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ്. ചലച്ചിത്ര സംവിധായകൻ സി.സനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ മികവുകൾ പകർത്തി.