പൂഞ്ഞാർ ∙ ഒന്നിച്ചു പഠിച്ച വിദ്യാലയത്തിൽ ഒന്നിച്ച് ജോലി ചെയ്ത് ഒരുമിച്ചു പടിയിറങ്ങുകയാണ് നാൽവർ സംഘം. ഇവരിൽ 2 പേർ സ്ഥാപന മേധാവികളായാണു പടിയിറങ്ങുന്നത്. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, പ്രധാനാധ്യാപകൻ ആർ.നന്ദകുമാർ,ചിത്രരചനാധ്യാപകൻ ബി.നന്ദഗോപൻ, ഓഫിസ് ക്ലർക്ക് വി.പി.രഘു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂഞ്ഞാർ ∙ ഒന്നിച്ചു പഠിച്ച വിദ്യാലയത്തിൽ ഒന്നിച്ച് ജോലി ചെയ്ത് ഒരുമിച്ചു പടിയിറങ്ങുകയാണ് നാൽവർ സംഘം. ഇവരിൽ 2 പേർ സ്ഥാപന മേധാവികളായാണു പടിയിറങ്ങുന്നത്. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, പ്രധാനാധ്യാപകൻ ആർ.നന്ദകുമാർ,ചിത്രരചനാധ്യാപകൻ ബി.നന്ദഗോപൻ, ഓഫിസ് ക്ലർക്ക് വി.പി.രഘു കുമാർ എന്നിവരാണവർ. ഇതേ സ്കൂളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ സഹപാഠികളായിരുന്നു ഇവർ. 

പത്താം ക്ലാസിനു ശേഷം പല വഴി പിരിഞ്ഞ ഇവർ വീണ്ടും ജീവനക്കാരായി തിരിച്ചെത്തി. 1998ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജോൺസൺ ജോസഫ് 2020ൽ പ്രിൻസിപ്പലായി. 1989ൽ അധ്യാപകനായി സ്കൂളിൽ അധ്യാപകനായ ആർ.നന്ദകുമാർ 2009ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. നീണ്ട 13 വർഷം അദ്ദേഹം ആ ചുമതല നിറവേറ്റി. 2000ലാണ് ബി.നന്ദകുമാർ സ്കൂളിൽ അധ്യാപനാകുന്നത്. വി.പി.രഘുകുമാർ 1992ൽ സ്കൂളിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 

ADVERTISEMENT

നാളെ സമ്മേളനത്തിൽ യാത്രയയപ്പു നൽകും. വിരമിക്കുന്ന അധ്യാപകരായ എൻ.ഗീതമോൾക്കും വി.സിന്ധുവിനും ഇതോടൊപ്പം യാത്രയയപ്പു നൽകും. ജോൺസൺ ജോസഫും ആർ.നന്ദകുമാറും മേയിലും ബി.നന്ദഗോപനും വി.പി.രഘുകുമാറും മാർച്ച് 31നും ഔദ്യോഗികമായി വിരമിക്കും. പഠന,പാഠ്യേതര വിഭാഗങ്ങളിൽ സ്കൂളിനെ മുൻനിരയിലെത്തിച്ചാണ് സ്ഥാപന മേധാവികളുടെ പടിയിറക്കമെന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT