കുറവിലങ്ങാട് ∙കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര 14ന് പ്രണയദിനത്തിൽ നടത്താൻ ഒരുങ്ങി കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ. വാലന്റൈൻ ദിനത്തിൽ കൊല്ലം മൺറോതുരുത്ത്, സമ്പ്രാണിക്കൊടി യാത്ര ആണ്. കഴിഞ്ഞ വർഷം ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര 14ന് പ്രണയദിനത്തിൽ നടത്താൻ ഒരുങ്ങി കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ. വാലന്റൈൻ ദിനത്തിൽ കൊല്ലം മൺറോതുരുത്ത്, സമ്പ്രാണിക്കൊടി യാത്ര ആണ്.കഴിഞ്ഞ വർഷം ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രയ്ക്ക്അനൂപ് ജേക്കബ് എംഎൽഎ പച്ചക്കൊടി വീശിയത്.

കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് യാത്ര എത്തിച്ചേർന്നു.3 ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രയ്ക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങൾ യാത്രികർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത് .

ADVERTISEMENT

Also read: ഹെൽത്ത് സൂപ്പർവൈസറെ 'റാസ്ക്കൽ' എന്ന് ഡപ്യൂട്ടി മേയർ, 'നിങ്ങളാണ് റാസ്ക്കൽ' എന്ന് ഉദ്യോഗസ്ഥൻ; ശരിക്കും ആരാണ് റാസ്കൽ ??

റസിഡൻസ് അസോസിയേഷനുകൾ, ചങ്ങാതി കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്‌ഥാപനങ്ങൾ, ഓഫിസ് ഗ്രൂപ്പുകൾ എന്നിങ്ങനെ ഉല്ലാസ പാക്കേജുകളിൽ ആഹ്ലാദത്തോടെ പങ്കു ചേർന്നവർ കെഎസ്ആർടിസിയെ ഹൃദയത്തോട് ചേർത്തു പിടിച്ചു. സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും സംഘടിപ്പിച്ചു.

ADVERTISEMENT

നൂറാമത്തെ യാത്രയിൽ പങ്കാളിയാകുന്നതിന് മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.1070 രൂപയാണ് നിരക്ക്.. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ്‌ ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. ക്ലസ്റ്റർ ഓഫിസർ പി.എ.അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർ കെ.ജി. ജയകുമാർ, കൺട്രോളിങ് ഇൻസ്‌പെക്ടർ ബി.എസ്. അനിൽകുമാർ, സുജിത്.കെ.ശ്രീകാന്ത്, ജി.രാജീവ്‌ കുമാർ ,ബിനു ജോൺ, കെ.പി.വിനോദ്, രഞ്ജിത്ത് രവി, ദിലീപ്.കെ.രവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. 9447223212.