കോട്ടയം ∙ പാസ്പോർട്ട് സേവാകേന്ദ്രം താൽക്കാലികമായി അടച്ചതിനാൽ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്കു വേണ്ടി ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചുതുടങ്ങി. ഇതിനായി ഈ കേന്ദ്രങ്ങളിലെ സ്ലോട്ടുകളുടെ എണ്ണം കൂട്ടി. ഏറ്റവുമധികം പ്രതിദിന സ്ലോട്ടുകൾ കൂട്ടിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാസ്പോർട്ട് സേവാകേന്ദ്രം താൽക്കാലികമായി അടച്ചതിനാൽ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്കു വേണ്ടി ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചുതുടങ്ങി. ഇതിനായി ഈ കേന്ദ്രങ്ങളിലെ സ്ലോട്ടുകളുടെ എണ്ണം കൂട്ടി.ഏറ്റവുമധികം പ്രതിദിന സ്ലോട്ടുകൾ കൂട്ടിയത് ആലപ്പുഴ കേന്ദ്രത്തിലാണ്.

ആലുവയിൽ പ്രതിദിനം 50 സ്ലോട്ടുകളാണ് അധികമായി അനുവദിച്ചത്. പുതിയ പാസ്പോർട്ട്, പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കാണു സ്ലോട്ടുകൾ അനുവദിച്ചത്.ആലപ്പുഴയിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ ഇന്നു പതിവിലേറെ തിരക്കുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ADVERTISEMENT

സാധാരണ 350 പേരൊക്കെ ഒരു ദിവസം എത്താറുണ്ടായിരുന്ന ഇവിടെ ഇന്നലെ എത്തിയത് 556 പേർ– 37% കൂടുതൽ. കോട്ടയത്തു നിന്നു സഹായത്തിനായി 12 ഉദ്യോഗസ്ഥർആലപ്പുഴ ഓഫിസിൽ എത്തിയിരുന്നു. അതേസമയം, കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയതറിയാതെ ഇന്നലെയും അപേക്ഷകരെത്തി. ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിക്കാത്തതിനാലാണ് എത്തിയതെന്നു പലരും പറഞ്ഞു. 

അപേക്ഷകർ ഇനി ചെയ്യേണ്ടത്

ADVERTISEMENT

പുതിയ സേവാകേന്ദ്രത്തിലേക്കു മാറാനുള്ള കാര്യങ്ങൾ ഓൺലൈനായി അവർ തന്നെ ചെയ്യണം. അതിനായി പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യണം.ഷെഡ്യൂൾ അപ്പോയ്ന്റ്മെന്റ് എന്ന ഓപ്ഷനു താഴെയുള്ള ‘വ്യൂ സേവ്ഡ് ഓർ സബ്മിറ്റഡ് ആപ്ലിക്കേഷൻസ്' എന്ന ടാബിൽ ക്ലിക് ചെയ്യുക.റീ ഷെഡ്യൂൾ ഓപ്ഷൻ കൊടുക്കുക. തുടർന്നു പുതിയ പാസ്പോർട്ട് സേവാകേന്ദ്രം തിരഞ്ഞെടുക്കുക.സൗകര്യമുള്ള തീയതിയും സ്ലോട്ട് ഒഴിവും പരിശോധിച്ചു സമയം തീരുമാനിക്കുക. പുതിയ സ്ലോട്ട് തിരഞ്ഞെടുക്കുന്നതോടെ പഴയ സ്ലോട്ട് അസാധുവാകും.

റെജി മാത്യു, പാലാ അപേക്ഷകൻ

ADVERTISEMENT

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കൊടുക്കാൻ വന്നതാണ്. ഇവിടെ നിന്ന് ഓഫിസ് മാറ്റിയതൊന്നും അറിഞ്ഞില്ലായിരുന്നു. അക്ഷയയിൽ പോയി അപേക്ഷിക്കണം എന്നാണ് ഇപ്പോൾ സെക്യൂരിറ്റിക്കാരൻ പറയുന്നത്.