ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജറുസലം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും പൂക്കളും ഈ ദിവസത്തെ മനോഹര കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു നാളത്തെ ചടങ്ങുകളോടെ തുടക്കമാകും.  മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ യേശുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം നാളെ ഓശാന ആചരിക്കും. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജറുസലം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും പൂക്കളും ഈ ദിവസത്തെ മനോഹര കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു നാളത്തെ ചടങ്ങുകളോടെ തുടക്കമാകും. 

∙ മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പഴയ സെമിനാരിയിൽ നാളെ രാവിലെ 7.30ന് ശുശ്രൂഷകൾ ആരംഭിക്കും. ഡോ.ജോഷ്വ മാർ നിക്കോദിമോസ് കാർമികത്വം വഹിക്കും.
∙ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ് കഞ്ഞിക്കുഴി സെന്റ് ജോസഫ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. നാളെ രാവിലെ 7ന് ശുശ്രൂഷകൾ ആരംഭിക്കും.
∙ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. നാളെ രാവിലെ 6.30ന് ശുശ്രൂഷകൾ ആരംഭിക്കും.
∙ ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് ചിങ്ങവനം സെന്റ് ജോൺസ് ദയറാപ്പള്ളിയിൽ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 8ന് ശുശ്രൂഷ ആരംഭിക്കും.
∙ കോട്ടയം അതിരൂപതയിലെ ക്രിസ്തുരാജ കത്തീഡ്രലിൽ നാളെ രാവിലെ 7ഓശാന തിരുക്കർമങ്ങൾ ആരംഭിക്കും. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
∙ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ നാളെ രാവിലെ 5.30ന് സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന ശുശ്രൂഷയിൽ കാർമികത്വം വഹിക്കും.
∙ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്‍ മാർ ജോസ് പുളിക്കൽ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും. രാവിലെ 6.30ന് ശുശ്രൂഷകൾ ആരംഭിക്കും.
∙ സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ് റവ.വി.എസ്.ഫ്രാൻസിസ് മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ ആരാധനയ്ക്ക് കാർമികത്വം വഹിക്കും. നാളെ രാവിലെ 4ന് ശുശ്രൂഷ ആരംഭിക്കും.
∙ വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ നാളെ രാവിലെ 7.30ന് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
∙ മാർത്തോമ്മാ സഭ കോട്ടയം, കൊച്ചി, അടൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഏബ്രഹാം മാർ പൗലോസ് തിരുവനന്തപുരം പാറ്റൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.