കുമരകം ∙ വഴിയരികിൽ നട്ടുവളർത്തുന്ന ചെടികൾ വരെ മോഷണം പോകുന്നു. ജി–20 സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുമായി സഹകരിച്ചു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽ ആൻഡ് റിസോർട്സ് അസോസിയേഷൻ കുമരകത്ത് നടത്തുന്ന വഴിയോര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നട്ട വിലകൂടിയ ചെടികളാണു മോഷണം പോയത്. ചെടികൾ പലതും പിഴുതു മാറ്റുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ വഴിയരികിൽ നട്ടുവളർത്തുന്ന ചെടികൾ വരെ മോഷണം പോകുന്നു. ജി–20 സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുമായി സഹകരിച്ചു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽ ആൻഡ് റിസോർട്സ് അസോസിയേഷൻ കുമരകത്ത് നടത്തുന്ന വഴിയോര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നട്ട വിലകൂടിയ ചെടികളാണു മോഷണം പോയത്.

ചെടികൾ പലതും പിഴുതു മാറ്റുകയും ചെയ്തു. രണ്ടാം കലുങ്കിനു മുതൽ ചീപ്പുങ്കൽ വരെയാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്. അതിന്റെ ആദ്യഘട്ടമായി രണ്ടാം കലുങ്കിനും കണ്ണാടിച്ചാലിനും ഇടയിൽ നട്ട ചെടികളാണ് മോഷണം പോയത്. അസോസിയേഷനിലെ അംഗങ്ങൾ  ചെടികൾ വളർത്തിക്കൊണ്ടു വരുന്നതിനിടെയാണു മോഷണം.

ADVERTISEMENT

മനോഹരമായ വർണ പുഷ്പങ്ങൾ നിറയുന്ന തനതു ചെടികളും ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികളും നട്ടിരുന്നു. വളർന്നു വരുമ്പോൾ കിളികൾക്കുള്ള ഫലങ്ങൾ ലഭിക്കുന്ന വൃക്ഷത്തൈകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.ഹോട്ടൽസ് ആൻഡ് റിസോർട്ടിലെ ഉദ്യാനപാലകർ എല്ലാ ദിവസവും വെള്ളം ഒഴിച്ചു ചെടികൾ പരിപാലിച്ചു വരികയായിരുന്നു.

ചെത്തി, ചെമ്പരത്തി, കണിക്കൊന്ന, കോളാമ്പി, അരളി, മന്ദാരം, െചമ്പകം, നന്ത്യാർവട്ടം തുടങ്ങിയ ചെടികളാണു നട്ടിരുന്നത്. മോഷണ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചെടികൾ മോഷണം പോയ സ്ഥലത്ത് വീണ്ടും വയ്ക്കാനും റോഡ് വശത്തെ സൗന്ദര്യവൽക്കരണം തുടരാനുമാണു അസോസിയേഷന്റെ തീരുമാനമെന്ന് പ്രസിഡന്റ് സഞ്ജയ വർമയും സെക്രട്ടറി കെ. അരുൺകുമാറും പറഞ്ഞു.