ഏറ്റുമാനൂർ∙ പൊറോട്ട നൽകാൻ വൈകിയതിനെച്ചൊല്ലി തട്ടുകടയിലുണ്ടായ സംഘർഷത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് ജിതിൻ ജോസഫ് (28), എസ്എച്ച് മൗണ്ട് കണിയാംപറമ്പിൽ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പിൽ കെ.ആർ.സഞ്ജു (30), ഇയാളുടെ സഹോദരനായ കെ.ആർ.കണ്ണൻ(33), പാറമ്പുഴ മാമ്മൂട് വട്ടമുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙  പൊറോട്ട നൽകാൻ വൈകിയതിനെച്ചൊല്ലി തട്ടുകടയിലുണ്ടായ സംഘർഷത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് ജിതിൻ ജോസഫ് (28), എസ്എച്ച് മൗണ്ട് കണിയാംപറമ്പിൽ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പിൽ കെ.ആർ.സഞ്ജു (30), ഇയാളുടെ സഹോദരനായ കെ.ആർ.കണ്ണൻ(33), പാറമ്പുഴ മാമ്മൂട് വട്ടമുകൾ കോളനിയിൽ മഹേഷ്‌ (28), പെരുമ്പായിക്കാട് മരങ്ങാട്ടിൽ നിധിൻ (28) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 28നു രാത്രി 9.20നു കാരിത്താസ് ജംക്‌ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിലെത്തി  ഉടമയെയും ജീവനക്കാരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണു കേസ്. 

സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപായി യുവാക്കളിൽ രണ്ടുപേർ തട്ടുകടയിൽ എത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത്  10 മിനിറ്റ് താമസമുണ്ടെന്നു കടയുടമ പറഞ്ഞു. ഇതേത്തുടർന്ന് ഇവർ കടയുടമയെ ഭീഷണിപ്പെടുത്തിയ ശേഷം പോയി. തുടർന്നു സംഘംചേർന്നു തട്ടുകടയിൽ തിരിച്ചെത്തി ആക്രമണം നടത്തി. ജിതിൻ ജോസഫിനു ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മഹേഷിന് ഗാന്ധിനഗർ സ്റ്റേഷനിൽ എൻഡിപിഎസ് കേസും അടിപിടിക്കേസും നിലവിലുണ്ട്. ഏറ്റുമാനൂർ  എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, സിപിഒമാരായ രഞ്ജിത്ത്, ഡെന്നി പി.ജോയി, സ്മിതേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.