കുറവിലങ്ങാട് ∙ഇടിയോടു കൂടിയ മഴ നേരത്തെ എത്തി. കാലവർഷം പടിവാതിൽക്കൽ. പുത്തൻ അധ്യയന വർഷത്തിനു തുടക്കം കുറിച്ചു ഇന്ന് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം. ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പിടിഎ, പഞ്ചായത്ത്, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙ ഇടിയോടു കൂടിയ മഴ നേരത്തെ എത്തി. കാലവർഷം പടിവാതിൽക്കൽ. പുത്തൻ അധ്യയന വർഷത്തിനു തുടക്കം കുറിച്ചു ഇന്ന് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം. ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പിടിഎ, പഞ്ചായത്ത്, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം ഉൾപ്പെടെ പൂർത്തിയാക്കി.

കുറവിലങ്ങാട് മേഖലയിലെ എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും സ്കൂളുകൾ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. വിദ്യാലയങ്ങളിൽ ശുചീകരണ ജോലികൾ പൂർത്തിയായി. എന്നാൽ മഴക്കാലത്തു റോഡുകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയായില്ല. സ്കൂൾ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ അടുത്ത ദിവസം മുതൽ എക്സൈസ്, പൊലീസ് പരിശോധന ആരംഭിക്കും.വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവ പരിശോധിച്ചു ലഹരി വസ്തുക്കളുടെ വിൽപന നടത്തുന്നില്ലെന്നു ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ADVERTISEMENT

സ്കൂൾ തലത്തിൽ പിടിഎ പ്രസിഡന്റ്, പ്രധാന അധ്യാപകൻ എന്നിവരുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതികൾ രൂപീകരിച്ചു ലഹരി വിരുദ്ധ പ്രവർത്തനം നടത്തണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സുരക്ഷിത യാത്രയ്ക്കു സംവിധാനം ഒരുക്കും. കുറവിലങ്ങാട് ഉൾപ്പെടെ ടൗണുകളിൽ ഏതാനും ദിവസം മുൻപാണ് റോഡ് കടക്കാൻ സീബ്ര ലൈനുകൾ വരച്ചത്. എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ നടപ്പാത യാത്ര ഇപ്പോഴും സുരക്ഷിതമല്ല.

ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കാത്തതും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും.ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ‍ സ്കൂൾ ബസുകൾ, കുട്ടികളെ എത്തിക്കുന്ന മറ്റു വാഹനങ്ങൾ എന്നിവയുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്കു വേണ്ടി ബോധവൽക്കരണ ക്ലാസുകളും നടത്തി.