വൈക്കം ∙ ഒപി ടിക്കറ്റിനെച്ചൊല്ലി തർക്കം; ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയി‍ൽ രോഗി അറസ്റ്റിൽ. ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും സിവിൽ സർജനുമായ ഡോ. കെ.ബി.ഷാഹുലിനെയാണ് കയ്യേറ്റം ചെയ്തത്. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ പുരുഷോത്തമൻ (ഉദയൻ–50) ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ഒപി ടിക്കറ്റിനെച്ചൊല്ലി തർക്കം; ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയി‍ൽ രോഗി അറസ്റ്റിൽ. ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും സിവിൽ സർജനുമായ ഡോ. കെ.ബി.ഷാഹുലിനെയാണ് കയ്യേറ്റം ചെയ്തത്. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ പുരുഷോത്തമൻ (ഉദയൻ–50) ആണ് അറസ്റ്റിലായത്.പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പെടുക്കാനാണ് ഇന്നലെ രാവിലെ പുരുഷോത്തമൻ ആശുപത്രിയിലെത്തിയത്. മേയ് 9ന് എടുത്ത ഒപി ടിക്കറ്റുമായാണു വന്നത്.അതിൽ മരുന്നെഴുതാൻ സ്ഥലമില്ലാത്തതിനാൽ പുതിയ ടിക്കറ്റ് എടുക്കണമെന്നു കൗണ്ടറിലിരുന്ന ആശാപ്രവർത്തകർ നിർദേശിച്ചു.

പുതിയ ടിക്കറ്റ് എടുത്തെങ്കിലും അ‍ഞ്ചുരൂപ ഫീസ് അടയ്ക്കാൻ പുരുഷോത്തമൻ തയാറായില്ല.പഴയ ടിക്കറ്റിൽ മരുന്നു കുറിക്കാൻ സ്ഥലമുണ്ടെന്നായിരുന്നു വാദം. ഇക്കാര്യം അറിയാനായി പഴയ ഒപി ടിക്കറ്റ് പരിശോധിക്കുകയും മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഡോക്ടറെ തള്ളിവീഴ്ത്തിയെന്നാണു പരാതി. അറസ്റ്റ് ചെയ്തെങ്കിലും പുരുഷോത്തമനു ചികിത്സ മുടങ്ങാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ഡോ. ഷാഹുലിനുനേരെ നടന്ന ആക്രമണത്തിൽ കെജിഎംഒഎ കോട്ടയം ജില്ലാ ഘടകം പ്രതിഷേധിച്ചു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ നൽകണമെന്നു സംഘടന ആവശ്യപ്പെട്ടു.