വൈക്കം ∙ അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പൊന്നോണ നാളിൽ എഴുന്നള്ളുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ കൊതിയൂറും രുചിക്കൂട്ടുമായി കണ്ണൻ സ്വാമിയുടെ ഓണസദ്യ. പരമ്പരാഗത രീതിയിൽ ഇരുപത്തിരണ്ട് ഇനം കറികളും പഴം പ്രഥമൻ, പാലട, പരിപ്പ്, ഗോതമ്പ് ഉൾപ്പെടെ നാലിനം പായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഓണത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പൊന്നോണ നാളിൽ എഴുന്നള്ളുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ കൊതിയൂറും രുചിക്കൂട്ടുമായി കണ്ണൻ സ്വാമിയുടെ ഓണസദ്യ. പരമ്പരാഗത രീതിയിൽ ഇരുപത്തിരണ്ട് ഇനം കറികളും പഴം പ്രഥമൻ, പാലട, പരിപ്പ്, ഗോതമ്പ് ഉൾപ്പെടെ നാലിനം പായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഓണത്തിനായി ഒരുക്കുന്നത്. വൈക്കം സമൂഹം ഹാളിൽ അത്തം നാളിൽ ആരംഭിച്ച ഓണ സദ്യ അഞ്ചാം ഓണം വരെ ഉണ്ടാകും. കിച്ചടി, പച്ചടി, അവിയൽ, കൂട്ടുകറി, കുറുക്കു കാളൻ, പരിപ്പ്, രസം, സാമ്പാർ എന്നിവയും വിവിധതരം അച്ചാറുകളും ഓണസദ്യയ്ക്ക് മാറ്റു കൂട്ടും.

വൈക്കം കിഴക്കേനട കണിച്ചേരി മഠത്തിന്റെ പാരമ്പര്യം ഉൾക്കൊണ്ട് 25ൽ അധികം വർഷങ്ങളായി ഓണസദ്യ ഒരുക്കുന്നുണ്ട്. പിതാവ് ശിവ സ്വാമിയിൽ നിന്നും പാരമ്പര്യമായി ലഭിച്ച പരിചയ സമ്പത്താണ് കണ്ണൻ സ്വാമിക്ക് പാചക കല. കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് കൂടിയായ കെ.സി. കൃഷ്ണമൂർത്തി എന്ന കണ്ണൻ സ്വാമി പ്രളയകാലത്തും കോവിഡ് സമയത്തും കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിരവധി പേർക്ക് സൗജന്യമായി അന്നദാനം ഉൾപ്പെടെയുളള ഭക്ഷണവും കിറ്റ് വിതരണവും നടത്തി ശ്രദ്ധേയനായിരുന്നു.