പാലാ∙ മുൻ നഗരസഭാധ്യക്ഷയും റിട്ട. കോളജ് അധ്യാപികയുമായ പ്രഫ. സെലിൻ റോയി (63) നടനചാരുതയോടെ അരങ്ങിലെത്തി. ടൗൺ ഹാളിൽ ഭരതനാട്യ അരങ്ങേറ്റത്തിനു കാഴ്ചക്കാരായി നൂറുകണക്കിനാളുകൾ എത്തി. അധ്യാപന രംഗത്തും രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രഫ.സെലിൻ റോയി ഔദ്യോഗിക ജീവിതത്തിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙ മുൻ നഗരസഭാധ്യക്ഷയും റിട്ട. കോളജ് അധ്യാപികയുമായ പ്രഫ. സെലിൻ റോയി (63) നടനചാരുതയോടെ അരങ്ങിലെത്തി.   ടൗൺ ഹാളിൽ ഭരതനാട്യ അരങ്ങേറ്റത്തിനു കാഴ്ചക്കാരായി നൂറുകണക്കിനാളുകൾ എത്തി. അധ്യാപന രംഗത്തും രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രഫ.സെലിൻ റോയി ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം വെറുതെയിരിക്കാൻ കൂട്ടാക്കിയില്ല. നൃത്ത-സംഗീത വിദ്യാലയമായ രാഗമാലികയിൽ കഴിഞ്ഞ 5 വർഷമായി പരിശീലനം നടത്തി വരികയായിരുന്നു.   നൃത്ത അധ്യാപിക പുഷ്പ രാജുവിന്റെ ശിഷണത്തിലായിരുന്നു പരിശീലനം. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ 33 വർഷം അധ്യാപികയായി സേവനം ചെയ്തു. 

2010 മുതൽ 10 വർഷം നഗരസഭ 17ാം വാർഡ് കൗൺസിലറായിരുന്നു. 2018ൽ നഗരസഭാധ്യക്ഷയായി. 2022 ൽ അണ്ണാമല സർവകലാശാലയിൽ നിന്നു നൃത്തത്തിൽ ബിരുദാനന്തര ബിരുദം, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് എന്നിവ നേടി. ഭരതനാട്യകച്ചേരിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മിയ നിർവഹിച്ചു. രാജു ഡി. കൃഷ്ണപുരം അധ്യക്ഷത വഹിച്ചു.