പൈക ∙ മോഷണം പോയ സൈക്കിൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് എട്ടു വയസ്സുകാരൻ ജുവാൻ. വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ സൈക്കിൾ കണ്ടെത്തുകയായിരുന്നു. എലിക്കുളം പഞ്ചായത്തിലെ 2-ാം വാർഡിൽ അമ്പലവയൽ ഭാഗത്ത് പാറടിയിൽ ജോജോയുടെയും മായയുടെയും മകൻ ജുവാന്റെ പുതിയ സൈക്കിൾ കഴിഞ്ഞ 29നാണ് മോഷണം പോയത്. തുടർന്ന് പൊൻകുന്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈക ∙ മോഷണം പോയ സൈക്കിൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് എട്ടു വയസ്സുകാരൻ ജുവാൻ. വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ സൈക്കിൾ കണ്ടെത്തുകയായിരുന്നു. എലിക്കുളം പഞ്ചായത്തിലെ 2-ാം വാർഡിൽ അമ്പലവയൽ ഭാഗത്ത് പാറടിയിൽ ജോജോയുടെയും മായയുടെയും മകൻ ജുവാന്റെ പുതിയ സൈക്കിൾ കഴിഞ്ഞ 29നാണ് മോഷണം പോയത്. തുടർന്ന് പൊൻകുന്നം പൊലീസിൽ വിവരം അറിയിച്ചു. സമീപമുള്ള സിസി ടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെയോ സൈക്കിളോ കണ്ടെത്തിയില്ല. സൈക്കിൾ മോഷണം പോയ വിവരം സമൂഹമാധ്യങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു.

ഒന്നിനു ജുവാന്റെ സൈക്കിൾ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ സമീപവാസിയായ വരകിൽ ജോയി കണ്ടെത്തി. ഇക്കാര്യം മാതാവ് മായ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെയും അറിയിച്ചു. പൊലീസ് സ്റ്റേഷൻ പിആർഒ ജയകുമാറിന്റെ നിർദേശപ്രകാരം പഞ്ചായത്തംഗം മാത്യൂസ്, ജുവാനു സൈക്കിൾ കൈമാറി. ഭിന്നശേഷിക്കാരനായ സുനീഷിന്റെ മകന്റെ സൈക്കിൾ മോഷണം പോയതും അടുത്തയിടെയാണ്.