വൈക്കം ∙ വൈക്കത്തഷ്ടമി പത്താം ഉത്സവ ദിനമായ ഇന്ന് രാവിലെ 10ന് വലിയ ശ്രീബലിയും രാത്രി 11ന് വലിയ വിളക്കും നടക്കും. ശ്രീബലിക്ക് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. 12 ഗജവീരൻമാർ അകമ്പടിയേകും. തിടമ്പേറ്റുന്ന ആനയുടെ വലതുഭാഗത്ത് എഴുന്നള്ളുന്ന തിരുനക്കര ശിവൻ, ഇടതുഭാഗത്ത് എഴുന്നള്ളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ വൈക്കത്തഷ്ടമി പത്താം ഉത്സവ ദിനമായ ഇന്ന് രാവിലെ 10ന് വലിയ ശ്രീബലിയും രാത്രി 11ന് വലിയ വിളക്കും നടക്കും. ശ്രീബലിക്ക് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. 12 ഗജവീരൻമാർ അകമ്പടിയേകും. തിടമ്പേറ്റുന്ന ആനയുടെ വലതുഭാഗത്ത് എഴുന്നള്ളുന്ന തിരുനക്കര ശിവൻ, ഇടതുഭാഗത്ത് എഴുന്നള്ളുന്ന കാഞ്ഞിരക്കാട്ട് ശേഖരൻ എന്നീ ഗജവീരൻമാർ സ്വർണത്തലക്കെട്ടും സ്വർണക്കുടയും ഉപയോഗിക്കും.

ക്ഷേത്ര കലാപീഠത്തിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാർ, ചോറ്റാനിക്കര സുരേന്ദ്ര മാരാർ, കലാപീഠം അജിത് കുമാർ, കലാപീഠം രാജേഷ്, കലാപീഠം പത്മകുമാർ, കാവിൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ 100ൽ അധികം വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചവാദ്യവും അരങ്ങേറും. രാത്രി 11ന് വലിയ വിളക്ക്. 5ന് പുലർച്ചെ 4.30ന് അഷ്ടമി ദർശനം. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമി വിളക്ക്, 4ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.

ADVERTISEMENT

ആനയൂട്ട് കാണാൻ ആയിരങ്ങൾ
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ആനയൂട്ട് കാണാൻ ആനപ്രേമികൾ ഉൾപ്പെടെ ആയിരങ്ങൾ ക്ഷേത്രത്തിലെത്തി. വ്യാഘ്രപാദത്തറയ്ക്കു സമീപം ഒരുക്കിയ വേദിയിൽ ആനകളിൽ മുൻനിരക്കാരായ 13 ഗജവീരൻമാർ പങ്കെടുത്തു. ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണിമത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിന് ആവശ്യമായ വിഭവം ഒരുക്കിയത്.

ഡപ്യൂട്ടി കമ്മിഷണർ ജി.മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.വിഷ്ണു, ഉപദേശക സമിതി പ്രസിഡന്റ് പി.വി.നാരായണൻ നായർ, ആശ്രമം സ്കൂൾ മാനേജർ ബിനീഷ് പ്ലാത്താനം, പ്രിൻസിപ്പൽ ബിജി മോൾ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ആനച്ചമയ പ്രദർശനം
വൈക്കം ∙ ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം ദൃശ്യവിരുന്നായി. അഷ്ടമി ഉത്സവത്തിന് ആവശ്യമായ തലേക്കെട്ട്, മുത്തുക്കുടകൾ, വർണക്കുടകൾ, കച്ചക്കയർ, കണ്ഠമണി, അരമണി, പാദസരം എന്നിവ കിഴക്കേ ആനപ്പന്തലിൽ നിരത്തിയപ്പോൾ ചമയങ്ങൾ കാണാനും ചിത്രം പകർത്താനും വലിയ തിരക്ക് അനുഭവപ്പെട്ടു. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക് ഉപയോഗിക്കുന്നത്. ചമയങ്ങളുടെ ദീപ പ്രകാശനം ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.മുരാരി ബാബു നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.വിഷ്ണു പങ്കെടുത്തു.

ഗജപൂജ നടത്തി
വൈക്കം ∙ പ്രത്യക്ഷ ഗണപതിയെ സങ്കൽപിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി. വ്യാഘ്രപാദത്തറയ്ക്കു സമീപം നടന്ന ഗജപൂജയിൽ തിരുനക്കര ശിവൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, വേമ്പനാട് അർജുനൻ എന്നീ ഗജവീരന്മാർക്കാണ് ഇത്തവണ പൂജ നടത്തിയത്. തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി, മേൽശാന്തി അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ കൊളായി നാരായണൻ നമ്പൂതിരി, തയ്യിൽ വൈശാഖ് എന്നിവർ ഗജപൂജയ്ക്ക് കാർമികത്വം വഹിച്ചു.