കോട്ടയം∙ ആത്മീയ ജീവിതത്തിൽ പുതുക്കമുണ്ടാകുന്നതിനു നവീകരണം അനിവാര്യമാണെന്നു സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ബേക്കർ മെമ്മോറിയൽ സ്കൂൾ മൈതാനിയിൽ സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അപരനിൽ ദൈവത്തിന്റെ മുഖം കാണാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ആത്മീയ ജീവിതത്തിൽ പുതുക്കമുണ്ടാകുന്നതിനു നവീകരണം അനിവാര്യമാണെന്നു സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ.  ബേക്കർ മെമ്മോറിയൽ സ്കൂൾ മൈതാനിയിൽ സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപരനിൽ ദൈവത്തിന്റെ മുഖം കാണാൻ ശ്രമിക്കുമ്പോൾ മാത്രമേ യഥാർഥ അയൽവാസിയെ കണ്ടുമുട്ടാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

50 കൺവൻഷൻ ഗാനങ്ങൾ അടങ്ങിയ പെൻഡ്രൈവും പുതിയ 6 ഗാനങ്ങളുടെ സ്റ്റാഫ് നൊട്ടേഷൻ ബുക്കും പ്രകാശനം ചെയ്തു. മാർത്തോമ്മാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് വചനപ്രഘോഷണം നടത്തി. ബിഷപ് തോമസ് സാമുവൽ പങ്കെടുത്തു. റവ. സജി കെ. സാം, റവ. എ.സി. മനു, ഇവാഞ്ചലിസ്റ്റ് ജോൺസൺ ജോസഫ് എന്നിവർ മധ്യസ്ഥ പ്രാർഥന നടത്തി. മഹായിടവകയുടെ ഭാരവാഹികളായ റവ. ജിജി ജോൺ ജേക്കബ് (ട്രഷറർ), റവ. അനിയൻ കെ.പോൾ (വൈദിക സെക്രട്ടറി),സ്റ്റീഫൻ ജെ.ഡാനിയേൽ (അൽമായ സെക്രട്ടറി), ഷീബാ തരകൻ(റജിസ്ട്രാർ) എന്നിവരെ ആദരിച്ചു. 

ADVERTISEMENT

റവ.വെസ്‌ലി പി.കുരുവിള, കൺവൻഷൻ ജനറൽ കൺവീനർമാരായ റവ. ജോർജ് ചെറിയാൻ, റവ. ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ 7.30നു ബൈബിൾ ക്ലാസ്–റവ.വി.എസ്. വർഗീസ്, 10നു വിദ്യാർഥിസമ്മേളനം, വൈകിട്ട് 6നു ഗാനശുശ്രൂഷ, 6.45നു പൊതുയോഗം– റവ. സി.ബി. സാമുവൽ. 28നു കൺവൻഷൻ സമാപിക്കും.