കോട്ടയം ∙ ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറലിസത്തിനു വെല്ലുവിളി ഉയരുന്നതും ഭയമുണ്ടാക്കുന്നതാണെന്നു മന്ത്രി വി.എൻ.വാസവൻ. ജില്ലാ റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി അഭിവാദ്യം സ്വീകരിച്ചു. 22 പ്ലാറ്റൂണുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചില മേഖലകളിലെങ്കിലും ഭരണഘടനാതത്വങ്ങൾ വെല്ലുവിളിക്കപ്പെടുന്നതും ഫെഡറലിസത്തിനു വെല്ലുവിളി ഉയരുന്നതും ഭയമുണ്ടാക്കുന്നതാണെന്നു മന്ത്രി വി.എൻ.വാസവൻ.  ജില്ലാ റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി  അഭിവാദ്യം സ്വീകരിച്ചു. 22 പ്ലാറ്റൂണുകളാണ് അണിനിരന്നത്. കുറവിലങ്ങാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ടി. ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. പരേഡിൽ മികവു കാട്ടിയവർക്കു  മന്ത്രി ട്രോഫിക‍ൾ സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ വി.വിഘ്നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, എഡിഎം ജി.നിർമൽ കുമാർ, പാലാ ആർഡിഒ പി.ജി.രാജേന്ദ്ര ബാബു എന്നിവർ പങ്കെടുത്തു. യൂണിഫോം സേനകളിൽ കേരള സിവിൽ പൊലീസ് ഒന്നാം പ്ലാറ്റൂൺ ഒന്നാമതെത്തി. എക്സസൈസ് രണ്ടാം സ്ഥാനം നേടി.  കേരള സിവിൽ പൊലീസ് ഒന്നാം പ്ലാറ്റൂണിനെ നയിച്ച കോട്ടയം ഹെഡ്ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്‌പെക്ടർ ബിറ്റു തോമസ് മികച്ച പ്ലാറ്റൂൺ കമാൻഡറായി. 

ADVERTISEMENT

പരേഡിൽ പുരസ്കാരം നേടിയവർ (ഒന്ന്, രണ്ട് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ)  എൻസിസി സീനിയർ ഡിവിഷൻ ബോയ്‌സ്: ബസേലിയസ് കോളജ്, കോട്ടയം എംഡി സെമിനാരി സ്കൂൾ.  എൻസിസി സീനിയർ ഡിവിഷൻ പെൺകുട്ടികൾ: എംഡി. സെമിനാരി സ്കൂൾ, ബസേലിയോസ് കോളജ്. ജൂനിയർ ഡിവിഷൻ: ജവാഹർ നവോദയയിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം, ആൺകുട്ടികൾ രണ്ടാം സ്ഥാനം. 

സ്റ്റുഡന്റ് പൊലീസ് കെഡറ്റ്: ഏറ്റുമാനൂർ എംആർഎസ്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ. സ്കൗട്ട് വിഭാഗം: കുടമാളൂർ സെന്റ് മേരീസ് യുപി സ്കൂൾ, പള്ളം സിഎംഎസ് ഹൈസ്കൂൾ. ഗൈഡ്സ് വിഭാഗം: ബേക്കർ മെമ്മോറിയൽ സ്കൂൾ, മൗണ്ട് കാർമൽ സ്കൂൾ.  ജൂനിയർ റെഡ്ക്രോസ് വിഭാഗം: മൗണ്ട് കാർമൽ, എംഡി സെമിനാരി സ്കൂൾ.  ബാൻഡ് പ്ലറ്റൂൺ:  മൗണ്ട് കാർമൽ, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ. പ്ലാറ്റൂണുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പുരസ്‌കാരം: കോട്ടയം എംഡി സെമിനാരി എച്ച്എസ്എസിലെ എൻസിസി സീനിയർ ഡിവിഷൻ,  ബസേലിയോസ് കോളജ് എൻസിസി സീനിയർ ഡിവിഷൻ. സ്കൂൾതല പുരസ്കാരം: മൗണ്ട് കാർമൽ,  ജവാഹർ നവോദയ വിദ്യാലയം.