നെടുംകുന്നം ∙ പേ ബാധിച്ച കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും കടിയേറ്റു. കുറുനരിയെ പിന്നീട് റബർത്തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. കടിച്ചത് നായയെന്നാണ് ആദ്യം കരുതിയത്. പഞ്ചായത്ത് അധികൃതർ ചത്ത ‘നായ’യെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുംകുന്നം ∙ പേ ബാധിച്ച കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും കടിയേറ്റു. കുറുനരിയെ പിന്നീട് റബർത്തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. കടിച്ചത് നായയെന്നാണ് ആദ്യം കരുതിയത്. പഞ്ചായത്ത് അധികൃതർ ചത്ത ‘നായ’യെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ  പരിശോധന നടത്തിയപ്പോഴാണ് കടിച്ചത് കുറുനരിയാണെന്നും പേവിഷ ബാധയുണ്ടെന്നും സ്ഥിരീകരിച്ചത്.

നെടുംകുന്നം പള്ളിപ്പടി പതാലിൽ തങ്കമ്മ (65), കുറ്റിയാങ്കൽ എൻ.സി.തങ്കമ്മ (57), മുട്ടുച്ചിറ സോമൻ (58) എന്നിവർക്കാണ് കടിയേറ്റത്. കാലിലും മുഖത്തും കടിയേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെ നെടുംകുന്നം സെന്റ് തെരേസാസ് സ്കൂളിന്റെ സമീപം കുട്ടികളെ കുറുനരി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് തെരുവുനായ്ക്കളെ കുറുനരി കടിച്ചു. വീട്ടുമുറ്റത്തും റോഡിലും നിന്നവരെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. 

ADVERTISEMENT

പതിനൊന്നരയോടെയാണ് കുറുനരിയെ  ചത്ത നിലയിൽ കണ്ടത്. എരുമേലി ഫോറസ്റ്റ് റേഞ്ച് അധികൃതർ പരിശോധന നടത്തി.കുറുനരിയെ പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്, വാർഡംഗം ബീന വർഗീസ്, പഞ്ചായത്തംഗം രാജമ്മ രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണു തിരുവല്ലയിൽ പരിശോധനയ്ക്ക് എത്തിച്ചത്.