കോട്ടയം ∙ ‘‘ഇത്ര വളരെ ആളുകൾ കൂടി ഇങ്ങനെ ഒരു മംഗളപത്രം എനിക്കു നൽകിയതിൽ ആദ്യമായി ഞാൻ നിങ്ങൾക്കു നന്ദി പറഞ്ഞുകൊള്ളുന്നു. ഹിന്ദുസ്ഥാനി ഭാഷയിൽ നിങ്ങളോടു സംസാരിച്ച് എന്റെ ആശയങ്ങളെ മനസ്സിലാക്കുന്നതിൽ നിവൃത്തിയില്ലാത്തതിൽ ദുഃഖിക്കുന്നു. കോട്ടയത്ത് ഒരു ഹിന്ദുസ്ഥാനി ക്ലാസ് ഉള്ളതായിട്ട് ഞാനറിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ‘‘ഇത്ര വളരെ ആളുകൾ കൂടി ഇങ്ങനെ ഒരു മംഗളപത്രം എനിക്കു നൽകിയതിൽ ആദ്യമായി ഞാൻ നിങ്ങൾക്കു നന്ദി പറഞ്ഞുകൊള്ളുന്നു. ഹിന്ദുസ്ഥാനി ഭാഷയിൽ നിങ്ങളോടു സംസാരിച്ച് എന്റെ ആശയങ്ങളെ മനസ്സിലാക്കുന്നതിൽ നിവൃത്തിയില്ലാത്തതിൽ ദുഃഖിക്കുന്നു. കോട്ടയത്ത് ഒരു ഹിന്ദുസ്ഥാനി ക്ലാസ് ഉള്ളതായിട്ട് ഞാനറിയുന്നു. കോട്ടയത്തും പരിസരപ്രദേശത്തുമുള്ള നിങ്ങൾ ആ ക്ലാസിൽ ചേർന്നു പഠിക്കുകയും വളരെ വേഗത്തിൽ ഹിന്ദുസ്ഥാനി ഭാഷ മനസ്സിലാക്കാനുള്ള പ്രാപ്തി സമ്പാദിക്കുകയും ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു’’– ഗാന്ധിജി 1925 മാർച്ച് 15നു തിരുനക്കരയിൽ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.  

തിരുവനന്തപുരത്തു നിന്നു കാറിൽ വൈക്കത്തേക്കുള്ള യാത്രയ്ക്കിടയിൽ ഗാന്ധിജി കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി വഴിയാണു കോട്ടയത്ത് എത്തിയത്. നഗരാതിർത്തിയായ കോടിമത പാലത്തിനു സമീപം സ്വീകരിച്ചു. അന്നു മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റായിരുന്ന സി.എസ്.ലക്ഷ്മണൻ പിളള, എംടി സെമിനാരി മുൻ ഹെഡ്മാസ്റ്റർ കെ.കെ.കുരുവിള എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുനക്കരയിലെ സമ്മേളനത്തിൽ മംഗളപത്രം നൽകി ആദരിച്ചു. സമ്മേളനത്തിനു ശേഷം ഗാന്ധിജി ബിഷപ് അലക്സാണ്ടർ ചൂളപ്പറമ്പിലിനെ അരമനയിലെത്തി സന്ദർശിച്ചു. പിന്നീട് കെ.കെ.കുരുവിളയുടെ ആതിഥേയത്വം സ്വീകരിച്ച് ഹെഡ്മാസ്റ്റേഴ്സ് ക്വാർട്ടേഴ്സിൽ വിശ്രമിച്ചു. എംടി സെമിനാരി വളപ്പിലുള്ള ഈ കെട്ടിടം ഇപ്പോൾ ഗാന്ധി സദൻ എന്ന പേരിൽ സ്മൃതിമന്ദിരമായി സംരക്ഷിക്കുന്നു. കോട്ടയത്തു നിന്നാണു ഗാന്ധിജി വൈക്കത്തെത്തിയത്.

ADVERTISEMENT

ഗാന്ധിയൻ സംഘടനകളുടെ ഒത്തുചേരൽ ഇന്ന് 
ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിന്റെ ശതാബ്ദിവർഷം ആഘോഷിക്കുന്നതിനുള്ള ആലോചനായോഗം വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് 4ന് എംടി സെമിനാരി വളപ്പിലെ ഗാന്ധിജി സ്മൃതിമന്ദിരത്തിൽ ചേരുമെന്നു ഹരിജൻ സേവക് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ.ഗോപാലകൃഷ്ണ പണിക്കർ അറിയിച്ചു. 

കോട്ടയം ജില്ലയിലൂടെ ഗാന്ധിജി സഞ്ചരിച്ച വഴികൾ
1925 

മാർച്ച് 9: വൈക്കത്ത് എത്തി. വൈകിട്ട് എത്തിയ ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. 
മാർച്ച് 10: വൈക്കത്തു പൗരസ്വീകരണം, പൊതുസമ്മേളനം. ക്ഷേത്ര ഊരാണ്മക്കാരായ ഇണ്ടംതുരുത്തി മനയിലെത്തി ഗാന്ധിജി ചർച്ച നടത്തി. 
മാർച്ച് 11: സത്യഗ്രഹ ആശ്രമത്തിലെ അന്തേവാസികളെ അഭിസംബോധന ചെയ്തു. തുടർന്ന് ആലപ്പുഴയിലേക്ക്. അവിടെ നിന്നു തിരുവനന്തപുരം.
മാർച്ച് 15: കഴക്കൂട്ടം, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയം.
മാർച്ച് 16: വൈക്കം.
മാർച്ച് 17: സത്യഗ്രഹാശ്രമത്തിൽ പുലയ മഹാസഭയിൽ പങ്കെടുത്തു.

∙  1934
ജനുവരി 19: കോട്ടയത്ത് സ്വീകരണവും പൊതുയോഗവും. ചങ്ങനാശേരിയിൽ ആനന്ദാശ്രമം ഉദ്ഘാടനം. അടൂർ, പന്മന സന്ദർശനം.
∙  1937
ജനുവരി 19: ഏറ്റുമാനൂർ, കുമാരനല്ലൂർ, തിരുവാർപ്പ് വഴി കോട്ടയത്ത്. മിഷനറികളുമായി സംഭാഷണം. മഹിളാ സമ്മേളനവും പൊതുസമ്മേളനവും. ജനുവരി 20: ചങ്ങനാശേരി.